ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി സർഗക്ഷേത്ര കൾച്ചറൽ അക്കാദമിക് മീഡിയ സെന്റർ സ്പോർട്സ് ആൻഡ് വെൽനസ് ഫോറത്തിന്റെ അഭിമുഖ്യത്തിൽ സൗപർണിക അഖിലകേരള പ്രൊഫഷണൽ വടംവലി മത്സരം ചെത്തിപ്പുഴ സതേൺ ഫെർട്ടിലൈസേഴ്‌സ് തഗ് അരീനയിൽ (സർഗക്ഷേത്ര ഗ്രൗണ്ട്) വെച്ച് നടത്തി.
നാല്പത്തി എട്ട് ടീമുകൾ പങ്കെടുത്ത വടംവലി മത്സരത്തിൽ ബിറ്റ്‌സ് ഗ്രൂപ്പ് എം.ഡി ബിഫി വർഗീസിന്റെ സ്പോണ്സർഷിപ്പിലുള്ള കവിത വെങ്ങാട് വടംവലി ടീം പാലാത്ര ബ്രദേഴ്സ് സ്പോൺസർ ചെയുന്ന 20,000 രൂപ, ഒന്നാം സമ്മാനം കരസ്ഥമാക്കി. ടോമിച്ചൻ അർക്കാഡിയ സ്പോൺസർ ചെയുന്ന രണ്ടാം സ്ഥാന റണ്ണർഅപ്പായി ജിജി കോട്ടപുറത്തിന്റെ സ്പോണ്സർഷിപ്പിലുള്ള പ്രതിഭ പ്രളയക്കാട് 15,000 രൂപ കരസ്ഥമാക്കി. ട്രാവൻകൂർ ഗ്ലാസ് വേൾഡ് സ്പോൺസർ ചെയുന്ന വടംവലി മത്സര മൂന്നാം സ്ഥാനം പ്രിയദർശനി മേത്തൊട്ടി ടീം 12,000 രൂപ കരസ്ഥമാക്കി. സമുദ്ര റെസ്റ്റോറൻ്റ് സ്പോൺസർ ചെയുന്ന നാലാം സ്ഥാനം 10,000 രൂപ യുവമൈത്രി കരിക്കാട്ടൂർ ടീം കരസ്ഥമാക്കി.
ചങ്ങനാശ്ശേരി എം എൽ എ അഡ്വ.ജോബ് മൈക്കിൾ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വർഗീസ് ആന്റണി,ജിജി കോട്ടപ്പുറം, സിബിച്ചൻ തരകൻപറമ്പിൽ, ടോമിച്ചൻ ആർക്കാഡിയ,ഷിബു പാലത്ര,വി ജെ ലാലി, ബ്രദർ ജോബി കുട്ടമ്പേരൂർ ,ജേക്കബ് വി ജി, സലിം കൃഷ്ണ, കേണൽ തങ്കച്ചൻ, ജോഷി പുല്ലുകാട്ട്, സി എ ജോസഫ് കുട്ടി, എസ് പ്രേമചന്ദ്രൻ, ഷാജൻ ഓവേലി, ബിഫി വർഗീസ്, തോമസ് കുട്ടി തേവലക്കര,ടോജി പാത്തിക്കൽ, ജോസ് കുഞ്ഞ് മണമേൽ, ചാൾസ് മാത്യു പാലാത്ര, കിഷോർ പിജി, എന്നിവർ പ്രസംഗിച്ചു.
നവംബർ 24 ന് നടക്കുന്ന ഫെഡറൽ ബാങ്ക് ചങ്ങനാശ്ശേരി പ്രഫഷണൽ മാരത്തൺ സീസൺ 3 യുടെ ആദ്യത്തെ രജിസ്‌ട്രേഷൻ അഡ്വ.ജോബ് മൈക്കിൾ ഇടിമണ്ണിക്കൽ ജ്വല്ലറി എം.ഡി സണ്ണി ഇടിമണ്ണിക്കലിന് നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു. സർഗക്ഷേത്ര ഡയറക്ടർ ഫാ.അലക്സ് പ്രായിക്കളം സിഎംഐ അധ്യക്ഷത വഹി ച്ചു.