തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പ്രതികൾ ഹരിയാനയിൽ പിടിയിൽ.മൂന്ന് സ്ത്രീകളടക്കം നാലു ഹരിയാന സ്വദേശികളാണ് പിടിയിലായത്. വ്യാഴാഴ്ചയാണ് സംഘം മോഷണം നടത്തിയത്.ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ ഗണേശ് ജാ എന്നയാളും പിടിയിലായ പ്രതികളിലുൾപ്പെട്ടിട്ടുണ്ട് .
അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ശ്രീപദ്മാനാഭസ്വാമി ക്ഷേത്രത്തിൽ 13 നാണ് മോഷണം നടന്നത്. സിസിടിവി പരിശോധിച്ചാണ് മോഷ്ടാക്കളെ കണ്ടെത്തിയത്.എന്നാൽ നിവേദ്യ ഉരുളി മോഷ്ടിച്ചതല്ല ക്ഷേത്ര ജീവനക്കാരൻ തന്നതാണെന്ന് പിടിയിലായ ഗണേശ് ജാ പൊലീസിന് മൊഴി നൽകി.ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെ ഇന്ന് ഉച്ചയോടെ കേരളത്തിലെത്തിക്കും.