നാലു വയസ്സുള്ള കുട്ടിയും പൂർണ്ണ ഗർഭിണിയായ യുവതിയും അടക്കം 6 അംഗങ്ങളാണ് വീട്ടിൽ താമസിക്കുന്നത്. മൂന്ന് മീറ്ററോളം നീളത്തിൽ മൂന്നടിയോളം വീതി വരുന്ന ഭാഗമാണ് തോട്ടിലേക്ക് ഇടിഞ്ഞുവീണത്. അയ്യൻ കോനാരി പാടശേഖരത്തിലേക്ക് വെള്ളം എത്തിക്കുന്ന മൈനർ ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള തോട്ടിലേക്കാണ് പുരയിടത്തിന്റെ താൽക്കാലിക സംരക്ഷണ ഭിത്തിയടക്കം ഇടിഞ്ഞുവീണത്.
മുറ്റത്തിന്റെ രണ്ടടി ഭാഗം കൂടി ഇടിഞ്ഞു വീണാൽ കിടപ്പു മുറിയടക്കം വീടിൻറെ ഒരു ഭാഗം പൂർണമായും തകർന്നു വീഴുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. വീടിൻറെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി ഹരിദാസ് മൈനർ ഇറിഗേഷൻ വകുപ്പിൽ പരാതി നൽകി.