കോന്നി: പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കൊടുമൺ കടയ്ക്കവിളയിൽ വീട്ടിൽ ബിനു പാപ്പച്ചൻ – ബിൻസി ദമ്പതികളുടെ മകൾ ജ്യൂവൽ ആണ് മരിച്ചത്. വ്യാഴം രാത്രി രണ്ടരയോടെ ആണ് മരണം സംഭവിച്ചത് എന്ന് കരുതുന്നു. ബിൻസിയുടെ അതിരുങ്കലിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കൂടൽ പോലീസ് മേൽ നടപടി സ്വീകരിച്ചു.
തിരുവല്ല : നിരണം അരിയോടിച്ചാൽ പാടശേഖരത്തിൽ വിളവെടുപ്പ് ഉൽസവം നിരണം പഞ്ചായത്ത് പ്രസിഡന്റ് അലക്സ് ജോൺ പുത്തൂപ്പള്ളിൽ ഉത്ഘാടനം നിർവഹിച്ചു. പാടശേഖരം കൺവീനർ രാജൻ കെ വർഗീസ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം...
തിരുവനന്തപുരം : പൊതുജനങ്ങളുടെ ജീവനും വസ്തുവകകൾക്കും കൃഷിക്കും സ്വൈര്യ ജീവിതത്തിനും ഭീഷണിയാകുന്ന പന്നികളെ കൊന്നൊടുക്കുന്നവർക്ക് നൽകുന്ന ഹോണറേറിയം വർദ്ധിപ്പിച്ചു. പന്നികളെ കൊല്ലുവാൻ അംഗീകാരമുള്ള ഷൂട്ടർമാർക്ക് അവയെ വെടിവെച്ച് കൊലപ്പെടുത്തിയാൽ 1500 രൂപ നിരക്കിൽ...