Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsഇനി അമേരിക്കയുടെ...

ഇനി അമേരിക്കയുടെ സുവർണ കാലം : പ്രവർത്തകരെ അഭിസംബോധന ചെയ്ത് ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് വിജയമുറപ്പിച്ചു. ട്രംപിന് 267 ഇലക്ടറൽ വോട്ടുകൾ ലഭിച്ചപ്പോൾ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസിന് 224 വോട്ടുകളാണ് നേടാനായത്. വിജയത്തിന് 270 വോട്ടുകളാണ് വേണ്ടത്.

തെരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ചതിന് പിന്നാലെ ട്രംപ് പ്രവർത്തകരെ അഭിസംബോധന ചെയ്തു. അമേരിക്കയുടെ സുവർണ കാലം വന്നെത്തിയെന്നും രാജ്യത്തിനുണ്ടായ മുറിവ് ഉണക്കുമെന്ന് ട്രംപ് പറഞ്ഞു. രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിജയമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. ജെ.ഡി വാൻസ് അമേരിക്കയുടെ പുതിയ വൈസ് പ്രസിഡൻ്റാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒദ്യോഗികമായി വിജയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിജയിച്ചതായി സ്വയം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്. ചരിത്ര വിജയത്തിൽ ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലങ്കര‌ ഓർത്തഡോക്സ് സഭയുടെ ലഹരി വിരുദ്ധ പോരാട്ടത്തിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്ത് മഹാരാഷ്ട്ര ഗവർണർ

കോട്ടയം : സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരി വിപത്തിനെതിരെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് മഹാരാഷ്ട്ര ഗവർണർ  സി. പി. രാധാകൃഷ്ണൻ. ലഹരിക്കെതിരായ പോരാട്ടം വിദ്യാലയങ്ങളിൽ നിന്ന് തുടങ്ങണം....

ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറി: വി ശിവൻകുട്ടിയുടെ മുൻഗൺമാന് സസ്പെൻഷൻ

തിരുവനന്തപുരം : ബസ്സിൽവെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. മുൻമന്ത്രി വി ശിവൻകുട്ടിയുടെ ഗൺമാനായിരുന്ന തിരുവനന്തപുരം സ്പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയനിൽ ജോലി ചെയ്യുന്ന പ്രജീഷിനെയാണ് സസ്പെൻഡ് ചെയ്തത്. ജൂലായിൽ ബസ്സിൽ...
- Advertisment -

Most Popular

- Advertisement -