Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsസ്വകാര്യ ബസുകളുടെ...

സ്വകാര്യ ബസുകളുടെ ദൂരപരിധി : സർക്കാർ അപ്പീൽ സമർപ്പിക്കും

തിരുവനന്തപുരം : സ്വകാര്യ ബസുകളുടെ ദൂരപരിധി വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി അപ്പീൽ സമർപ്പിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ദേശസാൽകൃത റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോർ വെഹിക്കിൾ സ്‌കീമിൽ കൊണ്ടുവന്ന വ്യവസ്ഥയിൽ നിന്ന് സർക്കാർ പിന്നോട്ടു പോകില്ല. സാങ്കേതിക കാര്യങ്ങളാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. കെഎസ്ആർടിസിയിലെ അഭിഭാഷകരോടും മുതിർന്ന അഭിഭാഷകരോടും ഇക്കാര്യത്തിൽ ചർച്ച നടത്തിയതായും മന്ത്രിയുടെ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല തീര്‍ഥാടകർക്ക് നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്

ശബരിമല : മലകയറുന്ന തീര്‍ഥാടകർക്ക് നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. തീര്‍ഥാടകർ മലകയറുമ്പോൾ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ദർശനത്തിന് എത്തുന്നതിന് മുൻപ് തന്നെ നടത്തം ഉൾപ്പടെയുള്ള ലഘുവ്യായാമങ്ങൾ ചെയ്യുന്നത് ഫലപ്രദമാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ അഭിപ്രായം. മലകയറുന്ന വേളയിൽ...

റോഡ് ഷോയുമായെത്തി പത്രിക നൽകി രാഹുൽ ഗാന്ധി

വയനാട് : വയനാട്ടിലെ യു ഡി എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു .വൻ റോഡ് ഷോയോട് കൂടിയാണ് നാമനിർദേശപത്രിക സമർപ്പിക്കാൻ രാഹുൽ എത്തിയത്. ജില്ലാ കലക്ടർ കൂടിയായ വരണാധികാരി...
- Advertisment -

Most Popular

- Advertisement -