Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeHealthനവംബർ 14...

നവംബർ 14 ലോക പ്രമേഹ ദിനം : പ്രമേഹ നിയന്ത്രണ പദ്ധതികൾ ശാക്തീകരിക്കുന്നതിന് ഒരു വർഷത്തെ സംയോജിത തീവ്രയജ്ഞ പരിപാടി

നവംബർ 14 ലോക പ്രമേഹ ദിനം.’ തടസ്സങ്ങൾ നീക്കാം, വിടവുകൾ നികത്താം: പ്രമേഹരോഗ നിയന്ത്രണത്തിനും രോഗികളുടെ ക്ഷേമത്തിനായി ഒരുമിക്കാം’ (Breaking barriers and bridging gaps: uniting to strengthen diabetes well-being) എന്നുള്ളതാണ് ഈ വർഷത്തെ പ്രമേഹദിന സന്ദേശം. പ്രമേഹ രോഗികളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ക്ഷേമം തടസ്സങ്ങളില്ലാതെ ഉറപ്പുവരുത്തുക എന്നുള്ളതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. നല്ല വ്യായാമത്തിലൂടെ, ചിട്ടയായ ജീവിതത്തിലൂടെ, ആരോഗ്യകരമായ ഭക്ഷണത്തിലൂടെ, വ്യക്തികളും സമൂഹവും പ്രമേഹത്തെ പ്രതിരോധിക്കുക അതിലൂടെ ആരോഗ്യപരമായ ക്ഷേമം കണ്ടെത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. മാനസിക പിരിമുറുക്കവും മറ്റ് മാനസിക അസ്വാസ്ഥ്യങ്ങളും ഒഴിവാക്കിക്കൊണ്ട് പ്രമേഹ രോഗത്തെ ചെറുക്കുക, ലഹരിയിൽ നിന്നും മുക്തി നേടുക അതിലൂടെ പ്രമേഹ നിയന്ത്രണത്തിലേക്ക് എത്തുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു.

സംസ്ഥാനത്തെ പ്രമേഹരോഗ നിയന്ത്രണ പദ്ധതികളെ ശാക്തീകരിക്കുന്നതിന് ഒരു വർഷം നീണ്ടുനിൽക്കുന്ന സംയോജിത തീവ്രയജ്ഞ പരിപാടി നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലോക പ്രമേഹ ദിനമായ നവംബർ 14ന് തുടങ്ങി അടുത്ത വർഷത്തെ പ്രമേഹ ദിനം വരെ നീളുന്നതാണ് പദ്ധതി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിന്റെ സാങ്കേതിക സഹകരണം കൂടി ഇതിലുണ്ടാകും. പ്രമേഹ രോഗത്തിന് പുറമേ പ്രമേഹ രോഗികൾക്കുണ്ടാകുന്ന വൃക്കരോഗങ്ങൾ, ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് ഫൂട്ട്, പെരിഫെറൽ ന്യൂറോപ്പതി തുടങ്ങിയ സങ്കീർണതകൾ കൂടി കണ്ടെത്തി ചികിത്സിക്കുന്നതിനും ആവശ്യമായ പരിശീലനവും സാങ്കേതിക സഹായവും നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാന ആരോഗ്യ വകുപ്പ് പ്രമേഹരോഗ നിയന്ത്രണത്തിനായി വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു വരുന്നു. 30 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ ജനങ്ങളെയും ഗൃഹസന്ദർശനം നടത്തി അവരുടെ വിവരങ്ങൾ ‘ശൈലി’ എന്ന ആപ്ലിക്കേഷനിലൂടെ ശേഖരിക്കുന്ന ജനസംഖ്യാധിഷ്ഠിത ജീവിതശൈലി നിയന്ത്രണ പരിപാടി സംസ്ഥാനത്ത് പുരോഗമിച്ചുവരുന്നു. പ്രമേഹ രോഗികൾക്കുണ്ടാകാവുന്ന ഡയബറ്റിക് റെറ്റിനോപ്പതി കണ്ടെത്തുന്നതിനുള്ള ‘നയനാമൃതം പദ്ധതി’ 172 കേന്ദ്രങ്ങളിൽ ഇന്ന് ലഭ്യമാണ്.‘ഡയബറ്റിക് ഫൂട്ട്’ അല്ലെങ്കിൽ ഡയബെറ്റിസ് രോഗികൾക്കുണ്ടാകുന്ന കാലിലെ വ്രണം നേരത്തെ കണ്ടെത്തുന്നത്തിനായി 84 ആശുപത്രികളിൽ ബയോതിസിയോ മീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതുനുപുറമേ എല്ലാ ജില്ലകളിലേയും രണ്ട് പ്രധാന ആശുപത്രികളിൽ പ്രമേഹത്തിന്റെ എല്ലാ സങ്കീർണതകളും പരിശോധിക്കുന്നതിന് ആവശ്യമായിട്ടുള്ള സംവിധാനങ്ങൾ തയ്യാറാക്കി കൊണ്ട് 360 ഡിഗ്രി മെറ്റബോളിക് സെന്ററുകളുടെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രമേഹവും ക്ഷേമവും : ബോധവത്കരണം

അടൂർ : ലൈഫ് ലൈൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ "പ്രമേഹവും ക്ഷേമവും" (Diabetes and Well-being) എന്ന വിഷയത്തിൽ ബോധവത്കരണ പരിപാടി  നടന്നു. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ചു ലൈഫ് ലൈൻ ആശുപത്രിയിൽ സംഘടിപ്പിച്ച പരിപാടി...

പ്രൊഫഷണൽ നാടകോത്സവത്തിന് ചെത്തിപ്പുഴ സർഗക്ഷേത്ര അങ്കണം ഒരുങ്ങി.

ചങ്ങനാശ്ശേരി: സെൻറ് ചാവറ ട്രോഫി - ഇടിമണ്ണിക്കൽ - യവനിക സീസൺ 3 പ്രൊഫഷണൽ നാടകോത്സവത്തിന് ചെത്തിപ്പുഴ സർഗക്ഷേത്ര അങ്കണത്തിലെ തേവർകാട് പ്രൊഫസർ റ്റി.റ്റി ചാക്കോ നഗർ ഒരുങ്ങി. ചലച്ചിത്ര താരവും ചലച്ചിത്ര...
- Advertisment -

Most Popular

- Advertisement -