Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഗർഭിണിയായ യുവതിയെ...

ഗർഭിണിയായ യുവതിയെ കൊന്നു ആറ്റിൽ തള്ളിയ കേസ് : ഒന്നാംപ്രതിക്ക് വധശിക്ഷ

ആലപ്പുഴ : കൈനകരിയിൽ ആറു മാസം ഗർഭിണിയായിരുന്ന യുവതിയെ കൊന്നു ആറ്റിൽ തള്ളിയ കേസിലെ ഒന്നാംപ്രതിക്ക് വധശിക്ഷ.നിലമ്പൂർ സ്വദേശി പ്രബിഷിനാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ അനിതയുടെ കൊലപാതകത്തിലാണ് കോടതി വിധി . ഇയാളുടെ സുഹൃത്തും രണ്ടാം പ്രതിയുമായ കൈനകരി സ്വദേശി രജനി മയക്കുമരുന്നു കേസിൽ ഒഡീഷ റായ് ഘട്ട് ജയിലിലാണ് .ഇവരുടെ ശിക്ഷ പിന്നീട് പറയും .

2021 ജൂലൈ പത്താം തീയതിയാണ് അനിതയുടെ മൃതദേഹം പൂക്കൈത ആറിൽ നിന്നു കണ്ടെത്തിയത്.ഗർഭിണിയായ അനിത പ്രബീഷിനോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു.എന്നാൽ ഇതിന് സമ്മതിക്കാത്ത പ്രബീഷ് മറ്റൊരു കാമുകിയായ രജനിയുടെ കൂടെ ചേർന്ന് രജനിയുടെ കൈനകരിയിലെ വീട്ടിൽ വച്ച് അനിതയെ കൊലപ്പെടുത്തി ആറ്റിൽ ഉപേക്ഷിച്ചു എന്നാണ് കേസ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം

നെയ്പിഡോ: മ്യൻമറിലെ ബുദ്ധവിഹാരത്തിന് നേർക്ക് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. 20ലധികം പേർക്ക് പരിക്കേറ്റു. മ്യാൻമറിലെ മധ്യ സഗൈംഗ് മേഖലയിൽ സ്വെൽ ലേ ഓ ഗ്രാമത്തിലെ ബുദ്ധവിഹാരത്തിന് നേർക്കാണ് ആക്രമണമുണ്ടായത്. ഒരാഴ്ച...

എം.സി. റോഡ് നാലുവരിയാക്കൽ : 5000 കോടിയിലേറെ ചെലവ്; സാധ്യതാപഠനം പുരോഗമിക്കുന്നു

തിരുവല്ല : സംസ്ഥാനത്തെ പ്രധാന പാതകളിലൊന്നായ എം.സി. റോഡ് നാലുവരിപ്പാതയാക്കുന്നതിനുള്ള നടപടികൾക്ക് വേഗം കൂട്ടുന്നു. പദ്ധതിക്കായി 5000 കോടി രൂപയിലധികം ചെലവ് വരുമെന്നാണ് പ്രാഥമിക കണക്ക്. ഏകദേശം 100 ഹെക്ടർ സ്വകാര്യഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നും...
- Advertisment -

Most Popular

- Advertisement -