Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeSpiritualക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു

ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു

പത്തനംതിട്ട : ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവർ  ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളില്‍ കുരിശിന്റെ വഴിയും പ്രത്യേക പ്രാര്‍ഥനയും നടക്കുന്നു . ബൈബിളിലെ സമാന്തര സുവിശേഷങ്ങളിലെ തീവ്രവേദനയുടെ അധ്യായങ്ങളെ ആസ്പദമാക്കിയാണ് ദുഖവെള്ളിയെ ക്രൈസ്തവർ ആചരിക്കുന്നത് .

ഉയിര്‍ത്തെഴുന്നേല്‍പ്പിന് തൊട്ടുമുമ്പുള്ള ഈ ദിനം വിശ്വാസികള്‍ പ്രത്യേക പ്രാര്‍ഥനാപൂര്‍വമാണ് ആചരിക്കുക. മാനവവംശത്തിന്റെ രക്ഷയ്ക്കായി കുരിശുമരണം വരിച്ച യേശുവിന്റെ മഹാത്യാഗത്തിന്റെ ഓര്‍മകള്‍ പുതുക്കിയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം  ദുഃഖവെള്ളിയായി കാണുന്നത് . ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനമായ ഇന്ന് ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷ നടക്കുന്നുണ്ട്.

പീഡാനുഭവ ചരിത്രവും കുരിശിന്റെ വഴിയും കയ്പ്പ്‌നീര്‍ സ്വീകരിക്കലും ശുശ്രൂഷയില്‍ ഉണ്ടാകും. ഞായർ  ഈസ്റ്ററോടെ വലിയ നൊയമ്പ് കാലത്തിന് പരിസമാപ്തിയാകും.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിദ്ധാർത്ഥിന്റെ മരണം : സസ്‌പെൻഷനിലായിരുന്ന ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും തിരിച്ചെടുത്തു

വയനാട് : പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തെത്തുടർന്നു സസ്‌പെൻഷനിലായിരുന്ന ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും തിരിച്ചെടുത്തു.കോളേജ് ഡീനായിരുന്ന എം.കെ നാരായണനെയും അസിസ്റ്റന്റ് വാർഡനായ ആർ. കാന്തനാഥനെയും പാലക്കാട് തിരുവിഴാംകുന്ന് കോളേജ് ഓഫ്...

ജസ്നയുടെ തിരോധാനം: മുൻ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ തെറ്റെന്ന് പിതാവ് ജയിംസ്

റാന്നി : ആറ് വർഷം മുമ്പ് കാണാതായ ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുണ്ടക്കയത്തെ മുൻ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ തള്ളി ജസ്നയുടെ പിതാവ് ജയിംസ്. സിബിഐ ഇപ്പോൾ നടത്തിവരുന്ന അന്വേഷണം വഴി തെറ്റിക്കാനുള്ള ശ്രമമാണ്...
- Advertisment -

Most Popular

- Advertisement -