പത്തനംതിട്ട: ജില്ലയിൽ പന്നികളുടെയും തെരുവ് നായ്ക്കളുടെയും ശല്യം രൂക്ഷമാകുന്നുവെന്ന് പൊതുജനസാംസ്കാരിക സമിതി .ഇതോടെ മനുഷ്യജീവിതം ദുരിതത്തിലായി.പന്നി കൃഷി വ്യാപകമായി നശിപ്പിക്കുകയും, തെരുവ് നായ്ക്കൾ കുട്ടികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാരെയും ഇരുചക്ര വാഹനയാത്രക്കാരെയും ആക്രമിക്കുന്നതും പതിവാകുന്നു.
മനുഷ്യ ജീവന് സംരക്ഷണം നൽകേണ്ട കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെട്ട് നടപടി സ്വികരിക്കണമെന്ന് പൊതുജന സാംസ്കാരിക സമിതി ആവശ്യപ്പെട്ടു.
തെള്ളിയൂർ ബാലകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ,
വി. കുട്ടപ്പൻ, എം ആർ. വേണുനാഥ്,സത്യൻ കണ്ണങ്കര, പി ബി. ദിനേശ്,ഹരികുമാർ, സുരേഷ് ബാബു, ശോഭൻ,ആർ. വിജയകുമാരി, ടി എൻ. സ്മിത,കെ കെ. രമണി, സൂര്യാ ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു.