Thursday, December 12, 2024
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅർത്തുങ്കൽ പള്ളിപ്പെരുന്നാൾ: ...

അർത്തുങ്കൽ പള്ളിപ്പെരുന്നാൾ:  സുഗമമായ നടത്തിപ്പിന് ഏകോപനത്തോടെ  പ്രവർത്തിക്കണം -മന്ത്രി പി പ്രസാദ്

ആലപ്പുഴ: ജനുവരി 10 മുതൽ 27 വരെ നടക്കുന്ന അർത്തുങ്കൽ പള്ളിപ്പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് സർക്കാരിൻറെ വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിച്ച് പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. പെരുന്നാളിന് മുന്നോടിയായി സർക്കാർ സംവിധാനങ്ങൾ വരുത്തേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് പള്ളിയിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തിരുനാൾ ദിവസങ്ങളിൽ കുടിവെള്ളം ഉൾപ്പെടെയുള്ള വെള്ളത്തിൻറെ ലഭ്യത വാട്ടർ അതോറിറ്റി ഉറപ്പാക്കണം എന്ന് മന്ത്രി പറഞ്ഞു.

മദ്യം, മയക്കുമരുന്ന് സംഘങ്ങളുടെ പ്രവർത്തനം തടയുന്നതിന് പൊലീസും എക്സൈസ് വിഭാഗവും സംയുക്ത സ്ക്വാഡ് പരിശോധന നടത്തും. ആരോഗ്യവകുപ്പിന്റെ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കും. ഹെൽത്ത് കാർഡ് ഉൾപ്പെടെയുള്ളവയുടെ പരിശോധന നടത്തും. അടിയന്തിര ചികിത്സ നൽകുന്നതിനുള്ള ടീമും ആംബുലൻസ് സൗകര്യവും തിരുനാളിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ ഏർപ്പെടുത്തും. ലീഗൽ മെട്രോളജി വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ഹോട്ടലുകൾ, കടകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തും.

കെഎസ്ആർടിസി കഴിഞ്ഞ തവണത്തേക്കാൾ അധികം ബസ് സർവീസുകൾ ആലപ്പുഴ, ചേർത്തല ഡിപ്പോകളിൽ നിന്ന് ഓപ്പറേറ്റ് ചെയ്യും. ചേർത്തലയിൽ നിന്നുള്ള സർവീസുകളുടെ എണ്ണവും 20 ആക്കി ഉയർത്തും.

കടകൾക്ക് കരാർ കൊടുക്കുമ്പോൾ അവിടെ പ്രവർത്തിക്കുന്നവർക്ക് ഐഡി കാർഡ് നിർബന്ധമാക്കും. എക്സൈസിന്റെ സർക്കിൾ, റെയിഞ്ച് ഓഫീസുകളിൽ നിന്നുള്ള പെട്രോൾ സംഘം 24 മണിക്കൂറും പ്രവർത്തിക്കും. പൊതുസ്ഥലങ്ങളിലെ കാട് വെട്ടിത്തെളിക്കാൻ പഞ്ചായത്ത് സ്വന്തം ഫണ്ടിൽ നിന്ന് പണം ചെലവഴിച്ച്  നടപടി സ്വീകരിക്കുമെന്ന് ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് യോഗത്തിൽ പറഞ്ഞു.  പള്ളിയോട് ചേർന്നുള്ള റോഡുകളിലെ ലൈറ്റ് പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പാക്കും. ഇതിൻറെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റും തദ്ദേശ വകുപ്പിന്റെ  ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്താനും തീരുമാനിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും

പത്തനംതിട്ട : ആധാര്‍ എന്റോള്‍മെന്റ്, പുതുക്കല്‍, തെറ്റ് തിരുത്തല്‍ എന്നിവയ്ക്ക് ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി വിദ്യാലയങ്ങളില്‍ നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് ക്യാമ്പിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു. അഞ്ചു...

പി.പി. ദിവ്യയുടെ ജാമ്യത്തിനെതിരെ നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്

പത്തനംതിട്ട : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പി.പി. ദിവ്യയുടെ ജാമ്യത്തിനെതിരെ നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കും. ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നും ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടും. എസ്‌ഐടി...
- Advertisment -

Most Popular

- Advertisement -