നവീന്‍ബാബുവിന്റെ മരണത്തെത്തുടര്‍ന്നായിരുന്നു സ്ഥാനമാറ്റത്തിനായി മഞ്ജുഷ അപേക്ഷ നല്‍കിയത്. ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്നുള്ള മാനസികാഘാതത്താല്‍ താന്‍ ജോലി ചെയ്തുവരുന്ന ഉയര്‍ന്നതും സ്വതന്ത്രവും ഏറെ സുപ്രധാനവുമായ കോന്നി തഹസില്‍ദാര്‍ തസ്തികയില്‍ തുടരാനുള്ള മാനസികാവസ്ഥ തനിക്കില്ലെന്നും തത്തുല്യമായ മറ്റൊരു സ്ഥാനത്തേക്ക് മാറ്റി നിയമിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മഞ്ജുഷ മൂന്നാഴ്ച മുമ്പ് നല്‍കിയ കത്ത് പരിഗണിച്ചാണ് സ്ഥാനമാറ്റം. തിങ്കളാഴ്ച മുതല്‍ പത്തനംതിട്ട കലക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്കാവും പുതിയ നിയമനം.
