Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsരഞ്ജിത് ഇന്ത്യ...

രഞ്ജിത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരൻ : ആരോപണത്തിന്റെ പേരിൽ കേസെടുക്കാനാകില്ല : മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ കേസെടുക്കാനാകില്ലെന്ന് മന്ത്രി സജി ചെറിയാന്‍. രഞ്ജിത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണെന്നും രേഖാമൂലം പരാതി തന്നാൽ മാത്രമേ കേസെടുക്കാൻ പറ്റു എന്നും മന്ത്രി പറഞ്ഞു.

രഞ്ജിത്തിനെതിരായ ആരോപണത്തിൽ അദ്ദേഹം തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. ആരെങ്കിലും ഒരു ആരോപണം പറഞ്ഞാൽ കേസെടുക്കാനാകില്ല. പരാതിയുണ്ടെങ്കിൽ രേഖാമൂലം തന്നാൽ ശക്തമായ നടപടിയെടുക്കും.മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഒരു രാഷ്ട്രീയ തീരുമാനത്തിൻ്റെ ഭാ​ഗമായാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന പദവി രഞ്ജിത്ത് നിർവഹിക്കുന്നത്. പാർട്ടിയാണ് അദ്ദേഹത്തെ മാറ്റിനിർത്തണമോയെന്ന കാര്യം തീരുമാനിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷിഗെല്ല രോഗബാധ : ശുചിത്വ ക്യാംപയിന്‍ ശക്തമാക്കി ആരോഗ്യവകുപ്പ്

കോഴിക്കോട് : ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ശുചിത്വ-മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി കെ മുരളീധരന്‍. വൃത്തിയില്ലാത്ത ആഹാരവും വെള്ളവും രോഗപകര്‍ച്ചയ്ക്കുള്ള...

ജപ്തി ഭീഷണി നേരിട്ട കുടുംബത്തിന് കൈത്താങ്ങായി സുരേഷ് ഗോപി എം പി

ആലപ്പുഴ: കേരള ബാങ്കിൽ നിന്നും ജപ്തി ഭീഷണി നേരിട്ട  പെരുമ്പളത്തെ രാജപ്പന്റെ കുടുംബത്തിന് കൈത്താങ്ങായി സുരേഷ് ഗോപി എം പി.  വീടിന്റെ ആധാരം രാജപ്പന്റെ കുടുംബത്തിന് കൈമാറി കേന്ദ്രമന്ത്രി.  കുടുംബത്തിലെ മൂന്ന് പേരും...
- Advertisment -

Most Popular

- Advertisement -