പത്തനംതിട്ട : പെൺകുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസിൽ പ്രതിയായ യുവാവിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പ്രക്കാനം വലിയവട്ടം ചെമ്പില്ലാത്തറയിൽ വീട്ടിൽ എസ്. സുധി (23) ആണ് പിടിയിലായത്.
സ്നേഹത്തിലായിരുന്ന പെൺകുട്ടിയെ 2019 ഡിസംബർ 25 ന് രാത്രിയാണ് പ്രതി ആദ്യമായി ബലാൽസംഗം ചെയ്തത്. തുടർന്ന് 2020 നവംബറിൽ ഇയാളുടെ വീടിനടുത്തുള്ള റബ്ബർ തോട്ടത്തിൽ വച്ചും, പിന്നീട് പലയിടങ്ങളിലും വെച്ച് ലൈംഗികമായി പീഡിപ്പിച്ചു. 2023 ജൂലൈ 19 ന് വീണ്ടും പീഡനത്തിന് ഇരയാക്കി. ഈവർഷം മാർച്ചിൽ വാടക വീട്ടിൽ എത്തിച്ചും പീഡിപ്പിച്ചു.
തുടർന്ന് പെൺകുട്ടിയിൽ നിന്ന് അകന്ന് ഇയാൾ വീണ്ടും സ്നേഹം നടിച്ച് അടുത്തു കൂടുകയും, 2024 മേയ് മുതൽ ഓഗസ്റ്റ് 20 വരെയുള്ള കാലയളവിൽ തുടർച്ചയായി പീഡിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ, വനിതാ സെൽ എസ് ഐ കെ. ആർ. ഷമീമോൾ മൊഴി രേഖപ്പെടുത്തുകയും പോലീസ് ഇൻസ്പെക്ടർ ഡി. ഷിബുകുമാർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
പെൺകുട്ടിയുടെ വൈദ്യപരിശോധന നടത്തി പോലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. സംഭവം നടന്ന സ്ഥലങ്ങളിൽ ശാസ്ത്രീയ അന്വേഷണ സംഘം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. തുടർന്ന് പ്രതിക്കുവേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി. തുടർന്ന് ഇയാളുടെ വീടിനടുത്ത് നിന്നും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ചു വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.