Thursday, October 23, 2025
No menu items!

subscribe-youtube-channel

HomeNewsമാർ ഒസ്താത്തിയോസ്...

മാർ ഒസ്താത്തിയോസ് ധീരമായി പ്രതികരിച്ച മാതൃക : പി.എസ് ശ്രീധരൻ പിള്ള

തിരുവല്ല : മാർ ഒസ്താത്തിയോസ് ധീരമായി പ്രതികരിച്ച മാതൃകയാണെന്നും ആശയങ്ങളോടും സാമൂഹിക സംഭവങ്ങളോടും സത്യസന്ധമായി പ്രതികരിച്ച ശ്രേഷ്ഠ മാതൃകയും  ഹൃദയങ്ങളിൽ ഇന്നും നിറ ശോഭയോടെ ജീവിക്കുന്നുവെന്നും ഗോവ ഗവർണ്ണർ പി.എസ് ശ്രീധരൻപിള്ള. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നിരണം  ഭദ്രാസനം സംഘടിപ്പിച്ച മാർ ഒസ്താത്തിയോസ്  സ്മാരക പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഭകൾ തമ്മിൽ ഐക്യത്തിന് പരിശുദ്ധ കാതോലിക്കാ ബാവ നൽകിയ ആഹ്വാനത്തെ അദ്ദേഹം  അനുമോദിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സഭ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു.

പ്രശസ്ത എഴുത്തുകാരിയും സ്വതന്ത്ര പത്രപ്രവർത്തകയുമായ കെ.ആർ മീര മുഖ്യപ്രഭാഷണം നടത്തി. മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു  ഉമ്മൻ, നിരണം ഭദ്രാസന സെക്രട്ടറി അലക്സാണ്ടർ ഏബ്രഹാം, യുവജന പ്രസ്ഥാനം  ഭദ്രാസന വൈസ് പ്രസിഡൻറ്  ഫാ. ബിബിൻ മാത്യു, ഭദ്രാസന സെക്രട്ടറി റിനോജ് ജോർജ്  ഗീവർഗീസ് എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ടയിൽ വിവാഹസംഘത്തെ മർദിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

പത്തനംതിട്ട : വിവാഹസംഘത്തെ ആളുമാറി മർദിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു .സംഭവത്തില്‍ എസ്ഐക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. അടൂരിൽ വിവാഹ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവേ വഴിയില്‍ വാഹനം നിര്‍ത്തി...

കെഎസ്ആർടിസി ഡ്രൈവറെ സ്ഥലം മാറ്റിയത് റദ്ദാക്കി ഹൈക്കോടതി

കൊച്ചി : ബസിനുള്ളിലെ പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്ത സംഭവത്തിൽ മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ നിർദ്ദേശത്തിൽ കെഎസ്ആർടിസി ഡ്രൈവറെ സ്ഥലം മാറ്റിയത് ഹൈക്കോടതി റദ്ദാക്കി .പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജയ്മോൻ ജോസഫിനെ പുതുക്കാട്...
- Advertisment -

Most Popular

- Advertisement -