തിരുവല്ല : സനാതനധർമ്മസഭയുടെ വാർഷിക സമ്മേളനവും പ്രതിനിധി സഭയും ഡിസംബർ 14, 15 തീയതികളിൽ തിരുവല്ല ഡി റ്റി പി സി സത്രം ആഡിറ്റോറിയത്തിൽ നടക്കും.
14 ന് രാവിലെ 6 ന് സന്ധ്യാവന്ദനം, അഗ്നിഹോത്രം, 8 ന് വിഷ്ണു സഹസ്രനാമം, 10 ന് ഉദ്ഘാടന സമ്മേളനം സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി നിർവഹിക്കും. കെ ആർ പ്രതാപചന്ദവർമ്മ അദ്ധ്യക്ഷത വഹിക്കും. 1 ന് നാരായണീയ പാരായണം, 3 ന് ചരിത്ര സെമിനാർ, 7 ന് ഗാന്ധർവ്വസന്ധ്യ
15 ന് രാവിലെ 6 ന് സന്ധ്യാവന്ദനം, അഗ്നിഹോത്രം, 8 ന് വിഷ്ണു സഹസ്രനാമം, 10 ന് നടക്കുന്ന പ്രതിനിധി സമ്മേളനം സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദർ ഉദ്ഘാടനം ചെയ്യും. 4 ന് സമാപന സഭ.
സംഘാടക സമിതി ചെയർമാൻ കെ ആർ പ്രതാപചന്ദ്രവർമ്മ, വർക്കിംഗ് ചെയർമാൻ അഡ്വ. എൻ രഞ്ജിത്ത്കുമാർ, ജനറൽ കൺവീനർ ഡോ. കെ എം വിഷ്ണു നമ്പൂതിരി എന്നിവർ അറിയിച്ചു.