തിരുവല്ല: പെരിങ്ങര ശ്രീ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നാൽപ്പത്തൊന്ന് മഹോത്സവം ഡിസംബർ 26 ന് നടക്കും. അന്നേ ദിവസം രാവിലെ 5.50 ന് കേളി, 8 ന് ഭാഗവത പാരായണം, 9 ന് നൂറ്റൊന്നു കലം എഴുന്നള്ളിപ്പ്, 1 ന് പ്രസാദമൂട്ട്, 6.30 ന് ദീപാരാധന, ദീപക്കാഴ്ച, 7 ന് വിവിധ കലാപരിപാടികൾ, 9.30 ന് എതിരേൽപ്പ് തുടർന്ന് തോറ്റംപാട്ട്, തീയാട്ട് എന്നിവ ഉണ്ടാകും.