പാലക്കാട് : പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു .പാലക്കാട് മക്കരപ്പറമ്പ് സ്വദേശികളായ കണ്ണൻ, റിൻഷാദ് എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചെയാണ് അപകടം.അപകടത്തിന് പിന്നാലെ ബൈക്ക് പൂർണമായും കത്തിനശിച്ചു.
യുവാക്കൾ ഓടിച്ച ബൈക്ക് അമിതവേഗത്തിൽ ലോറിയിൽ വന്ന് ഇടിക്കുകയായിരുന്നു. യുവാക്കൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല.ബൈക്കിൽനിന്നു തെറിച്ചു വീണ് തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം.