Wednesday, April 30, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല നട...

ശബരിമല നട ഇന്ന് അടയ്ക്കും : ഡിസംബർ 30ന് തുറക്കും

ശബരിമല : ശബരിമല മണ്ഡലകാല തീർഥാടനത്തിനു സമാപനം. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന മണ്ഡലപൂജ വ്യാഴാഴ്ച  ഉച്ചയ്ക്കു പന്ത്രണ്ടു മണിക്കും 12.30നും ഇടയിൽ നടന്നു. രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചുമണിക്ക് ശബരിമല നട വീണ്ടും തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.

ബുധനാഴ്ച വരെ 32,49,756 പേരാണ് ദർശനത്തിനെത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 4,07,309 തീർഥാടകരുടെ വർധനയാണ്. കഴിഞ്ഞ വർഷം ഈ കാലയളവിൽ 28,42,447 പേരാണ് ദർശനം നടത്തിയത്.സ്‌പോട്ട് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തി 5,66,571 പേർ ദർശനം നടത്തി. ബുധനാഴ്ച വരെയുള്ള കണക്ക് അനുസരിച്ച് പുല്ലുമേടു വഴി ദർശനത്തിനെത്തിയത് 74,764 പേരാണ് എത്തിയത്. കഴിഞ്ഞവർഷം ഈ കാലയളവിൽ 69,250 പേരാണ് എത്തിയത്.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴ : ജില്ലയിൽ  ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക്  ഒരു കോടി രൂപ കൈമാറി

പത്തനംതിട്ട : ജില്ലയിൽ മഴ ശക്തമായതിനാൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ജില്ലയ്ക്ക് ഒരു കോടി രൂപ കൈമാറിയതായി റവന്യൂ മന്ത്രിയുടെ ഓഫിസിൽ നിന്ന് അറിയിച്ചു. ആവശ്യം വരുന്നതിൻ്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫിസുകൾ നടപടിക്രമം...

നിർത്തിയിട്ട കെഎസ്ആർടിസി ബസ് ഉരുണ്ട് ഹോട്ടലിലേക്ക് ഇടിച്ചുകയറി

പത്തനംതിട്ട: കോന്നിയിൽ നിർത്തിയിട്ട കെ എസ് ആർ ടി സി ബസ് ഉരുണ്ട് റോഡിന് എതിർ ദിശയിലെ ഹോട്ടലിലേക്ക് ഇടിച്ചു കയറി .കോന്നി – ഊട്ടുപാറ സർവീസ് നടത്തുന്ന ബസ് ഓപ്പറേറ്റിംഗ് സെന്‍ററിൽ...
- Advertisment -

Most Popular

- Advertisement -