ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ആഘോഷപൂർവം നടന്നുവന്നിരുന്ന പന്ത്രണ്ട് നോയമ്പ് മഹോത്സവം കൊടിയിറങ്ങി. രാവിലെ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചത്. ആനപ്രമ്പാൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്ന് കാവടി, കരകം, വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയും തുടർന്ന് ചക്കരക്കുളത്തിൽ ആറാട്ടും, ദേവിയുടെ ഇഷ്ട വഴിപാടായ മഞ്ഞനീരാട്ട് നടന്നു.
ക്ഷേത്ര മുഖ്യകാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ നേത്യത്വത്തിൽ നടന്ന ആറാട്ടിന് ക്ഷേത്ര തന്ത്രി ഒളശ്ശ മംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി, മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത് ബി നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.
തിരുവുത്സവദിനങ്ങളിൽ കേരളത്തിനകത്തും പുറത്തും നിന്ന് ആയിരക്കണക്കിന് ഭക്തർ ഇരുമുടികെട്ടുകളേന്തി ക്ഷേത്രദർശനത്തിനെത്തിയത്.