Friday, October 23, 2026
No menu items!

subscribe-youtube-channel

HomeNewsകേരളവുമായുള്ളത് ആജീവനാന്ത...

കേരളവുമായുള്ളത് ആജീവനാന്ത ബന്ധം : ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം : കാലാവധി പൂർത്തിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്നും മടങ്ങി. സംസ്ഥാനവുമായി ബന്ധം തുടരുമെന്നും എല്ലാവരെയും എന്നും ഓർക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.സർവകലാശാല വിഷയത്തിൽ ഒഴികെ സർക്കാരുമായി ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും വിട വാങ്ങുന്ന സാഹചര്യത്തിൽ വിവാദങ്ങൾക്ക് സ്ഥാനമില്ലെന്നും നല്ലത് മാത്രമാണ് എല്ലാവരെ കുറിച്ചും പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഗവർണറെ യാത്രയയ്‌ക്കാൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ രാജ്ഭവനിലെത്തിയില്ല. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിം​ഗിന്റെ മരണത്തെ തുടർന്ന് ​ഗവർണർക്കുള്ള ഔദ്യോ​ഗിക യാത്രയയപ്പ് ചടങ്ങ് റദ്ദാക്കിയിരുന്നു .​അഞ്ച് വർഷവും നാല് മാസവും പൂർത്തിയാക്കിയശേഷമാണ് ​ഗവർണറുടെ പടിയിറക്കം. ജനുവരി രണ്ടിന് ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ​ഗവർണറായി ചുമതലയേൽക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അണ്ടര്‍ വാട്ടര്‍ ടണല്‍ ആൻ്റ് മറൈന്‍ എക്സ്പോ ഇന്ന് തുടങ്ങി

തിരുവല്ല: മർച്ചന്റ്സ് അസോസിയേഷനും ഗ്രീന്‍ടെക് അഗ്രിടെക്‌നോളജീസ് സര്‍വ്വീസും സംയുക്തമായി നഗരസഭ ഗ്രൗണ്ടില്‍ നടത്തുന്ന അണ്ടര്‍ വാട്ടര്‍ ടണല്‍ ആൻ്റ് മറൈന്‍ എക്സ്പോയിൽ പൊതുജനങ്ങള്‍ക്കായുള്ള പ്രവേശനം ആരംഭിച്ചു. തിരുവല്ല നഗരസഭ ഗ്രൗണ്ടില്‍ 45 ദിവസം നീണ്ടുനില്‍ക്കുന്ന...

ആരോഗ്യ വകുപ്പിന് പുതിയ വെബ് പോർട്ടൽ

തിരുവനന്തപുരം ; സംസ്ഥാനത്തിന്റെ ആരോഗ്യ വകുപ്പിനെ സംബന്ധിച്ച ആധികാരിക വിവരങ്ങൾ പങ്കുവെയ്ക്കാനുള്ള പുതിയ ഔദ്യോഗിക വെബ് പോർട്ടൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ലോഞ്ച് ചെയ്തു. health.kerala.gov.in എന്നതാണ് പോർട്ടലിന്റെ വിലാസം....
- Advertisment -

Most Popular

- Advertisement -