തിരുവനന്തപുരം : സ്‌കൂള്‍ ബസ്സിനടിയിൽപ്പെട്ട് ഏഴ് വയസുകാരിയ്ക്ക് ദാരുണാന്ത്യം. മടവൂര്‍ ഗവ. എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി കൃഷ്‌ണേന്ദുവാണു മരിച്ചത്. സ്കൂൾ ബസിൽ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന കുട്ടി കാല്‍ വഴുതി റോഡിൽ വീണു . ഇതറിയാതെ ഡ്രൈവർ ബസ് പുറകിലേക്ക് എടുത്തു. ബസിന്റെ പിന്‍ചക്രം കുട്ടിയുടെ ശരീരത്തില്‍ കയറിയിറങ്ങി. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കായില്ല.