Tuesday, February 4, 2025
No menu items!

subscribe-youtube-channel

HomeNewsവയനാട്ടിൽ നാട്ടുകാരെ...

വയനാട്ടിൽ നാട്ടുകാരെ ഭീതിയിലാക്കി ജനവാസ മേഖലയിൽ വീണ്ടും കടുവയിറങ്ങി

വയനാട് : വയനാട് അമരക്കുനിയിൽ നാട്ടുകാരെ ഭീതിയിലാക്കി ജനവാസ മേഖലയിൽ വീണ്ടും കടുവയിറങ്ങി.കടുവയെ കണ്ടെത്താനുള്ള ദൗത്യം തുടരുന്നതിനിടെ ഇന്ന് പുലർച്ചെ വീണ്ടും ഒരു ആടിനെ കൂടി കൊന്നു. ഇതുവരെ കടുവ കൊന്ന ആടുകളുടെ എണ്ണം 5 ആയി.ആടിനെ കൊന്നതിന് പിന്നാലെ 2 തവണ കൂടി കടുവ വന്നു എന്ന് ആടിന്റെ ഉടമ ചന്ദ്രൻ പറഞ്ഞു.

ഈ മാസം 7നാണ് അമരക്കുനിയിൽ കടുവയെ ആദ്യം കണ്ടത് .തുടർച്ചയായി മൂന്നാം ദിവസമാണു കടുവ വളർത്തുമൃഗങ്ങളെ കൊല്ലുന്നത്. രാത്രി മുഴുവൻ ആർആർടി, വെറ്ററിനറി സംഘങ്ങൾ കടുവയെ കണ്ടെത്താൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. കടുവയെ പിടിക്കാനുള്ള ശ്രമം തുടരുകയാണെന്നു വനംവകുപ്പ് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പന്തീരാങ്കാവ് കേസ് : പരാതിക്കാരി ദില്ലിയിലേക്ക് മടങ്ങി

കൊച്ചി : പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലെ പരാതിക്കാരിയായ പെൺകുട്ടി ദില്ലിയിലേക്ക് മടങ്ങി.ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിയ യുവതിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.തുടർന്ന് മജിസ്‌ട്രേട്ടിന്റെ മുന്നിൽ ഹാജരാക്കി.അച്ഛനും സഹോദരനും വന്നെങ്കിലും അവർക്കൊപ്പം പോകാൻ താൽപര്യമില്ലെന്ന് യുവതി പറഞ്ഞു.ഇതോടെ...

കർണാടക ആർടിസി ബസിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം ; മലപ്പുറം സ്വദേശി പിടിയിൽ

കോഴിക്കോട് : കർണാടക ആർടിസി ബസിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ.മലപ്പുറം ഈശ്വരമം​ഗലം സ്വദേശി മുസ്തഫയാണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്. എറണാകുളത്തുനിന്ന് കോഴിക്കോട് വഴി കര്‍ണാകയിലെ ഹസ്സനിലേക്കു പോകുന്ന...
- Advertisment -

Most Popular

- Advertisement -