Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsആർസി ബുക്ക്...

ആർസി ബുക്ക് മാർച്ച് 31 നകം ഡിജിറ്റലാക്കും: മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം : മോട്ടാർ വാഹന വകുപ്പിലെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി മാർച്ച് 31 നകം ആർസി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ബാങ്ക് ഹൈപ്പോത്തിക്കേഷൻ ലിങ്ക്ചെ യ്യുന്നതോടെ ആർസി ബുക്ക് പ്രിന്റ് ചെയ്ത് എടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു. റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് മോട്ടോർ വാഹന വകുപ്പ് വാങ്ങിയ 20 ബൊലേറോ വാഹനങ്ങൾ കനകക്കുന്നിൽ ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായി ഇറങ്ങുമ്പോൾ തന്നെ ലൈസൻസുമായി പോകാവുന്ന സംവിധാനം ഒരുക്കും. ഇതിനായി മോട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് ടാബ് നൽകും. ടെസ്റ്റ് പാസാകുന്നതോടെ ഇൻസ്പെക്ടർമാർ ടാബിൽ ഇൻപുട്ട് നൽകുന്നതിനനുസരിച്ചാണ് ഉടനടി ലൈസൻസ് ലഭ്യമാകുക.

റോഡ് സുരക്ഷാ നിയമ പാലനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റോഡ് സുരക്ഷാ ഫണ്ടിൽ നിന്നും 20 വാഹനങ്ങൾ വാങ്ങിയത്. അൻപത് വാഹനങ്ങൾ കൂടി വാങ്ങുന്നതിനുള്ള അപേക്ഷ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. വാങ്ങിയ വാഹനങ്ങളിൽ ബ്രത്ത് അനലൈസർ, മുന്നിലും പിന്നിലും ക്യാമറ, റഡാർ, ഡിസ്‌പ്ലേ യൂണിറ്റ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ കൂട്ടിച്ചേർക്കും. ഡിസ്‌പ്ലേയിൽ ആറു ഭാഷകളിൽ നിയമലംഘനവും പിഴയും പ്രദർശിപ്പിക്കും. പരിശോധനക്കായി എംവിഡി ഉദ്യോഗസ്ഥർക്ക് വാഹനത്തിൽ നിന്നിറങ്ങേണ്ടതില്ല. വാഹനമോടിക്കുന്നവരുടെ യാത്ര തടസ്സപ്പെടുത്തേണ്ട ആവശ്യവുമില്ല.

അഞ്ചുദിവസത്തിനകം ഒരു ഫയലിൽ തീരുമാനമെടുക്കാതെ കയ്യിൽ വച്ചിരിക്കുന്ന വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. ക്ലറിക്കൽ സ്റ്റാഫുകളുടെ ജോലിഭാരം ഏകീകരിച്ച് ജോലിതുല്യത ഉറപ്പുവരുത്താൻ സോഫ്റ്റ് വെയർ ഉപയോഗപ്പെടുത്തും. കെഎസ്ആർടിസി ആരംഭിച്ച ഡ്രൈവിംഗ് സ്‌കൂളുകളിലൂടെ ആറുമാസത്തിനുളളിൽ പതിനൊന്നര ലക്ഷം രൂപ ലാഭം നേടാനായതായും മന്ത്രി അറിയിച്ചു.

 

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ പി എസ് ശ്രീധരൻപിള്ളയ്‌ക്കെതിരായ കേസ് റദ്ദാക്കി

കൊച്ചി : ശബരിമലയുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻപിള്ളയ്‌ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരൻ പിള്ള നൽകിയ ഹർജിയിലാണ് കോടതി വിധി . 2018 നവംബറില്‍...

ജ്യോതിഷാലയത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ ഒരാളെ  പൊലീസ് അറസ്റ്റ് ചെയ്തു

അടൂർ: മദ്യലഹരിയിൽ ജ്യോതിഷാലയത്തിന് നേരെ ആക്രമണം നടത്തുകയും നടത്തിപ്പുകാരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ ഒരാളെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഏനാത്ത് തട്ടാരുപടി ചേലക്കാപറമ്പിൽ അജീഷിനെ (47) ആണ് പിടികൂടിയത്. തട്ടാരുപടിയിലെ വിഷ്ണു...
- Advertisment -

Most Popular

- Advertisement -