കഴിഞ്ഞ ഒരു വർഷം നവതി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചതെന്ന് മുൻ മിസ്സോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ പറഞ്ഞു. ഭാവി തലമുറക്ക് പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുന്നതിനും സുഗതകുമാരിയെ അവരുടെ ഹൃദയത്തിലേക്ക് പകർന്നുനൽകുന്നതിനും സാധ്യമാക്കിയ സുഗത സൂഷ്മ വനംപദ്ധതിയാണ് ഏറെ ശ്രദ്ധേയം.
സുഗതോത്സവം രണ്ടാം ദിവസമായ നാളെ (തിങ്കൾ) കവി ഇഞ്ചക്കാട് ബാലചന്ദ്രൻ സുഗതകുമാരി ടീച്ചറുടെ കുടുംബ വീടായ വാഴുവേലിൽ തറവാട്ടിലെ ഒന്നര ഏക്കർ സ്ഥലത്തുള്ള സുഗതവനത്തിൽ കുട്ടികൾക്കൊപ്പം കഥ പറഞ്ഞും കവിത ചൊല്ലിയും വനയാത്ര നടത്തും. 22 ന് 3 മണിക്ക് സുഗതകുമാരി ടീച്ചറുടെ നവതി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സമ്മേളനം കേന്ദ്ര പ്രതിരോഥ വകുപ്പ്മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും. നവതി ആഘോഷക്കമ്മറ്റി അംഗം പന്യൻ രവീന്ദ്രൻ അധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ ബംഗാൾ ഗവർണ്ണർ സി വി ആനന്ദബോസ് സുഗത നവതി പുരസ്കാരം സമ്മാനിക്കും.