കോഴഞ്ചേരി : ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെൻ്റ്സ് അസ്സോസിയേഷൻ (എഎച്ച് എം എ)18-ാമത് പത്തനംതിട്ട ജില്ലാ സമ്മേളനം കോഴഞ്ചേരി റോട്ടറി ഹാളിൽ നടന്നു. ജില്ലാ പ്രസിഡൻ്റ് ഡോ. സജീഷ് റാന്നി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ഡോ ലിജു മാത്യു ഇളപ്പുങ്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന സമിതിയംഗം ഡോ ഷിനോയ് രാജ് സംസ്ഥാന റിപ്പോർട്ടിങ് നടത്തി.
ഡോ റാമോഹൻ വേദ മുഖ്യപ്രഭാഷണം നടത്തി.
ആയുർവേദത്തിൻ്റെ പേരിൽ വർദ്ധിച്ചു വരുന്ന വ്യാജ വൈദ്യത്തിനെതിരേയും, ആയുർവേദത്തിനെതിരെ നടക്കുന്ന കുപ്രചരണങ്ങൾക്കും തടയിടാൻ നിയമ നടപടികൾ ഉൾപ്പെടെ ശക്തമായ നടപടികൾ സ്വീകരിക്കും എന്ന പ്രമേയം യോഗം അംഗീകരിച്ചു.
സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. ബി.ജി ഗോകുലൻ(സുദർശനം),ഡോ.സൂസൻ ജോൺ(സെക്രട്ടറി),ഡോ. ബിജു പി എസ്(ശ്രീവേദ), ഡോ ഏ സി രാജീവ് കുമാർ (അശ്വതിഭവൻ) ഡോ സി പി ജയകുമാർ (അണിമ) ഡോ നവീൻ എന്നിവർ പ്രസംഗിച്ചു.