ന്യൂഡൽഹി : മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും .നിർമല സീതാരാമന്റെ തുടര്‍ച്ചയായ എട്ടാം ബജറ്റാണ് .രാവിലെ 11നാണ് ബജറ്റ് അവതരണം ആരംഭിക്കുന്നത് .ഇടത്തരക്കാരുടെയും പിന്നാക്കവിഭാഗങ്ങളുടെയും ക്ഷേമത്തിലൂന്നിയായിരിക്കും ഇത്തവണത്തെ ബജറ്റ് എന്നാണു സൂചന .ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ബജറ്റിന് മുന്നോടിയായി ഇന്നലെ അവതരിപ്പിച്ച കേന്ദ്രസർക്കാരിന്റെ സാമ്പത്തികസർവേ റിപ്പോർട്ടിൽ 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 6.3 ശതമാനം മുതൽ 6.8 ശതമാനം വരെ ആയിരിക്കുമെന്ന് വ്യക്തമാക്കുന്നു .രാജ്യത്തിനും ജനങ്ങള്‍ക്കും പുതിയ ഊര്‍ജ്ജം നൽകുന്നതായിരിക്കും ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പറഞ്ഞിരുന്നു.