Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsതുമ്പമൺ ഭദ്രാസനം: ...

തുമ്പമൺ ഭദ്രാസനം:  ശതോത്തര സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

പത്തനംതിട്ട : തുമ്പമൺ ഭദ്രാസനത്തിന്റെ ശതോത്തര സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.  മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ അങ്കണത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം നിർവഹിച്ചു.

അന്യൻ്റെ സന്തോഷത്തിൽ പങ്ക് ചേരുകയും ദു:ഖത്തിൽ അവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നത് ദൈവികമായ കാര്യമാണെന്നും നാം ഓരോരുത്തരും അതിനായി പ്രയത്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് മാർ ക്ലിമ്മീസ് അനുഗ്രഹ പ്രഭാഷണം നടത്തി. ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഒരുവർഷം നീളുന്ന ആഘോഷത്തിൽ 2 കോടി രൂപയുടെ ക്ഷേമ പ്രവർത്തനങ്ങൾ, ഭവന നിർമാണ സഹായം തുടങ്ങി ഒട്ടേറെ സേവന പദ്ധതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെള്ളാപ്പള്ളി ബിജെപി സർക്കാരിൽ നിന്നും പത്മാ അവാർഡ് വാങ്ങിയത് സംശയകരം: ജി സുകുമാരൻ നായർ

ചങ്ങനാശ്ശേരി :  ബിജെപി സർക്കാരിൽ നിന്നും വെള്ളാപ്പള്ളി പത്മാ അവാർഡ് വാങ്ങിയത് സംശയകരമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻഎസ്എസുമായി ഐക്യം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ അവാർഡ് വന്നത് ശുദ്ധമല്ല...

ഇരുനില കെട്ടിടം തകര്‍ന്നുവീണ് 3 ഇതരസംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി

തൃശ്ശൂർ : തൃശ്ശൂർ കൊടകരയിൽ ഇരുനില കെട്ടിടം തകര്‍ന്നുവീണ് 3 ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി .ഇന്ന് രാവിലെയാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്.17 പേരാണ്...
- Advertisment -

Most Popular

- Advertisement -