വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രെസിഡെന്റ് സെലെൻസ്കിയും തമ്മിലുള്ള കൂടിക്കാഴ്ച വാക്കുതർക്കത്തിൽ അവസാനിച്ചു.ഓവൽ ഓഫിസിൽ നടന്ന ചർച്ചയ്ക്കിടെ സെലെൻസ്‌കിയുമായി ഉണ്ടായ അതിരൂക്ഷ തർക്കത്തെ തുടർന്ന് സംയുക്ത വാർത്താസമ്മേളനം റദ്ദാക്കി.
യുക്രെയ്നിനെ ഏറ്റവും കൂടുതൽ പിന്തുണ രാജ്യത്തോട് സെലൻസ്കി അനാദരവ് കാട്ടുകയാണെന്നും യുഎസ് പ്രസിഡന്റിനോട് നന്ദി പറയാൻ തയാറായില്ലെന്നും ട്രംപ് പറഞ്ഞു.സമാധാനത്തിന് തയാറുള്ളപ്പോൾ സെലെൻസ്കിക്ക് തിരിച്ചുവരാമെന്നും ട്രംപ് പറഞ്ഞു.തർക്കത്തിനുപിന്നാലെ യുദ്ധത്തിൽ യുഎസിനു ചെലവായ പണത്തിനു പകരമായി യുക്രെയ്ൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രകൃതിവിഭവ പ്രകൃതിവിഭവ വ്യവസായങ്ങളുടെ 50 ശതമാനം വരുമാനം പങ്കിടുന്ന കരാറിൽ ഒപ്പുവെക്കാതെ സെലൻസ്കി വൈറ്റ് ഹൗസ് വിട്ട് പുറത്തേക്ക് പോയി.