തിരുവല്ല: കുടുംബശ്രീ ജില്ലാമിഷന്റെയും നബാർഡിൻറെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഭക്ഷ്യമേളയും ഉത്പന്നവിപണന മേളയും മാർച്ച് 05 മുതൽ 09 വരെ തിരുവല്ല നഗരസഭാ പ്രൈവറ്റ് ബസ് സ്‌റ്റാൻഡ് ഗ്രൗണ്ടിൽ നടക്കും . ഭക്ഷ്യമേളയുടെ ഉദ്ഘാടനം തിരുവല്ല നിയോജകമണ്‌ഡലം എം.എൽ.എ അഡ്വ . മാത്യു ടി.തോമസ് നിർവഹിക്കും.
കലർപ്പില്ലാതെയും മായം കലരാതെയും തയ്യാറാക്കിയ ഭക്ഷണ വസ്‌തുക്കളോടൊപ്പം വിവിധ കുടുംബശ്രീ യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന രുചികരമായ ഭക്ഷണ പദാർത്ഥങ്ങളുടെയും നാടൻ ഉത്പന്നങ്ങളുടെയും പ്രദർശനവും വിപണനവും മേളയിൽ സംഘടിപ്പിച്ചിട്ടുണ്ട്.
എല്ലാ ദിവസവും രാവിലെ 11 മണി മുതൽ രാത്രി 11 മണി വരെ മേളയുടെ പ്രവർത്തനം ഉണ്ടാകും.കുടുംബശ്രീ, ഓക്‌സിലറി ഗ്രൂപ്പ്,ബാലസഭ അംഗങ്ങളുടേയും വിവിധ കലാപരിപാടികൾ.സെമിനാറുകൾ,പോഷകാ