Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഡോ.തോമസ് മാർ...

ഡോ.തോമസ് മാർ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ 18 -ാം ഓർമ്മപ്പെരുന്നാൾ 22-ന്

കോട്ടയം : മലങ്കരസഭയുടെ ബോംബെ, അമേരിക്ക, യുകെ – യൂറോപ്പ് ഭദ്രാസനങ്ങളുടെ പ്രഥമ മെത്രാപ്പോലീത്തായും, ചരിത്ര പണ്ഡിതനുമായിരുന്ന ഡോ തോമസ് മാർ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ 18ാം ഓർമ്മപ്പെരുന്നാൾ ഫെബ്രുവരി 22-ന് ആചരിക്കും. അദ്ദേഹം കബറടങ്ങിയിരിക്കുന്ന  ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് മെത്രാപ്പോലീത്താമാരായ സഖറിയാ മാർ നിക്കോളോവോസ്, ഏബ്രഹാം മാർ സ്തേഫാനോസ് എന്നിവർ കാർമ്മികത്വം വഹിക്കും.

രാവിലെ 6.30ന് പ്രഭാത നമസ്ക്കാരം, 7.30ന് വിശുദ്ധ കുർബാന,ഡോ. തോമസ് മാർ മക്കാറിയോസ് അനുസ്മരണം, കബറിങ്കൽ ധൂപപ്രാർത്ഥന, നേർച്ചവിളമ്പ് എന്നിവയോടെ ഓർമ്മപ്പെരുന്നാൾ സമാപിക്കുമെന്ന് അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

ചെന്നൈ : പ്രശസ്‌ത സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ്‌ അന്ത്യം. 70 വയസ്സായിരുന്നു .ഗിറ്റാറിസ്റ്റായാണ് സിനിമയില്‍ തുടക്കം കുറിച്ചത്.രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ...

ബിജെപി കൗൺസിലർ ആർ സുഗതന്‍റെ അവധി അപേക്ഷ അംഗീകരിച്ച് കൗണ്‍സിൽ യോഗം

തിരുവനന്തപുരം : തിരുവനന്തപുരം മുൻസിപ്പൽ കൗൺസിലർ ആർ സുഗതന്‍റെ അവധി അപേക്ഷ അംഗീകരിച്ച് കൗണ്‍സിൽ യോഗം.രണ്ട് സ്വതന്ത്രരുടെ പിന്തുണയിലാണ് അപേക്ഷ പാസ്സാക്കിയത്. കാസ്റ്റിംഗ് വോട്ടുമായി മേയറും പിന്തുണച്ചു. കാപ്പ കേസിൽ പ്രതിയായതോടെ അയോഗ്യത...
- Advertisment -

Most Popular

- Advertisement -