കോന്നി: വനിതാ ദിനത്തിൽ മലവേടർ ഊരിലെ ഷഷ്ഠി പൂർത്തി കഴിഞ്ഞ അമ്മമാരെ ആദരിച്ച് കസ്തൂർബ്ബ ദർശൻ വേദി. മലവേടർ ഊരിലെ ഷഷ്ഠി പൂർത്തി കഴിഞ്ഞ 11 അമ്മമാരെയാണ് കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി പത്തനംതിട്ട ജില്ലാ കമ്മിറ്റി ആദരിച്ചത്.
ഊര് മൂപ്പത്തി സന്ധ്യയെ ആദരിച്ച് ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.കസ്തൂർബ്ബ ദർശൻ വേദി ജില്ലാ ചെയർപഴ്സൺ ലീലാ രാജൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രജനി പ്രദീപ് വനിതാ ദിന സന്ദേശം നൽകി. ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി മുഖ്യ പ്രഭാഷണം നടത്തി.
ഊര് മുപ്പത്തി സന്ധ്യ,കസ്തൂർബ്ബ ഗാന്ധി ദർശൻ ജില്ലാ ജനറൽ കൺവീനർ അഡ്വ ഷെറിൻ എം.തോമസ്, ജില്ലാ വനിതാ സംഘം പ്രസിഡന്റ് പ്രസീദ രഘു, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുധ മുരുകദാസ്, ഉഷാ തോമസ്,വിജയ ലക്മി ഉണ്ണിത്താൻ, ഷീജാ മുരളീധരൻ,സുശീല അജി എന്നിവർ പ്രസംഗിച്ചു.