ആലപ്പുഴ : ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് ഇൻ ഇൻലാൻഡ് അക്വാട്ടിക് ഇക്കോസിസ്റ്റം പ്രോജക്ട് 2024-25 പദ്ധതിയുടെ ഭാഗമായി മുഹമ്മ ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ വേമ്പനാട് കായലില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
കായിപ്പുറം ബോട്ട് ജെട്ടിയിൽ മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു പരിപാടി ഉദ്ഘാടനം ചെയ്തു.കാലാവസ്ഥാ വ്യതിയാനം, ജലമലിനീകരണം, അശാസ്ത്രീയ മത്സ്യബന്ധനം തുടങ്ങിയ കാരണങ്ങളാൽ ഉൾനാടൻ ജലാശയങ്ങളിൽ നശിച്ചുകൊണ്ടിരിക്കുന്ന മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് നേതൃത്വത്തിൽ അമ്പതിനായിരം കരിമീൻ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.