പത്തനംതിട്ട : പത്തനംതിട്ട കൂട്ട പീഡന കേസിലെ രണ്ടാംപ്രതിയുടെ അമ്മയുടെ കയ്യില്‍നിന്ന് പണം തട്ടിയെടുത്ത ഒന്നാം പ്രതിയുടെ സഹോദരന്‍ അറസ്റ്റില്‍. പോക്സോ കേസിൽ നിന്നും രക്ഷിക്കാൻ എന്ന പേരിലാണ് തട്ടിപ്പ് നടന്നത്. പ്രതിയുടെ അമ്മയിൽ നിന്ന് തട്ടിപ്പുകാരൻ 8.65 ലക്ഷം രൂപ ആണ് കൈപ്പറ്റിയത്.
പീഡനക്കേസിലെ ഒന്നാം പ്രതിയായ ജോജി മാത്യൂവിന്‍റെ സഹോദരൻ ജോമോൻ മാത്യു ആണ് അറസ്റ്റിലായത്. ജാമ്യം ലഭിക്കുന്നതിന് പോലീസിനും ഡിവൈ.എസ്.പിക്കും അഭിഭാഷകനും കൊടുക്കാനെന്ന് പറഞ്ഞാണ് അഞ്ചു തവണയായിട്ട് പണം വാങ്ങിയത്.