തിരുവല്ല : മലങ്കര കാത്തലിക് അസോസിയേഷൻ (എംസിഎ) നിരണം മേഖല സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം/വിൽപ്പന എന്നിവയ്ക്കെതിരായി കുട്ടികൾക്ക് വേണ്ടി ബോധവത്കരണ ക്ലാസ്സ് കടപ്ര-മാന്നാർ MSM UP School വച്ച് നടത്തപ്പെട്ടു. പുളിക്കീഴ് SHO അജിത് കുമാർ ഉദ്ഘാടനം നിർവഹിച്ചു.
മേഖല പ്രസിഡന്റ് ബെന്നി സ്കറിയ അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖല വികാരി ഫാ സ്കറിയ വട്ടമറ്റം, ഷാനു മാത്യൂ, സബ് ഇൻസ്‌പെക്ടർ സതീഷ് കുമാർ, ജെയിംസ് ചിറയിൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ എയ്ഞ്ചലറ്റ് എസ്.ഐ.സി, ജോജി പുരയ്‌ക്കൽ, അനി ഏനാരിൽ, ഐസക് സിഎം, സുജ പരുത്തിക്കൽ, സിസ്റ്റർ മേബിൾ എസ്.ഐ.സി എന്നിവർ പ്രസംഗിച്ചു. സിവിൽ പോലീസ് ഓഫീസർ അലോക് എസ് ബോധവൽക്കരണ ക്ലാസ്സ് എടുത്തു.