മോസ്കോ : യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ള ആഗോള നേതാക്കളുടെ ശ്രമങ്ങൾക്ക് നന്ദിയറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്‍.യുക്രൈനുമായി 30 ദിവസത്തെ വെടിനിര്‍ത്തലിന് യുഎസ് മുന്നോട്ടുവെച്ച നിര്‍ദേശത്തിൽ പ്രതികരിക്കുകയായിരുന്നു പുടിൻ .
അമേരിക്കൻ പ്രസിഡന്റ് ട്രംപ് ,ചൈനയുടെ പ്രസിഡന്റ്, ഇന്ത്യൻ പ്രധാനമന്ത്രി, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവയുടെ പ്രസിഡന്റുമാർ ഉൾപ്പെടെ നിരവധി നേതാക്കൾ ഈ വിഷയം കൈകാര്യം ചെയ്യുകയും അവരുടെ വിലപ്പെട്ട സമയം ഇതിനായി ചെലവഴിക്കുകയും ചെയ്‌തതായി പുടിൻ പറഞ്ഞു.ബെലാറസ് പ്രസിഡൻ്റ് അലക്‌സാണ്ടർ ലുകാഷെങ്കോയുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് റഷ്യൻ പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്.