Wednesday, September 16, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് ക്ഷേത്ര...

കൊല്ലത്ത് ക്ഷേത്ര ഉത്സവത്തിനിടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കൊല്ലം : കൊല്ലത്ത് ക്ഷേത്ര ഉത്സവത്തിനിടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പോളിടെക്‌നിക് വിദ്യാർത്ഥി മരിച്ചു.പുത്തൂർ ഐവർകാല ഈസ്റ്റ് സോപാനം വീട്ടിൽ ജയസേനന്റെയും രജനിയുടെയും മകൻ ഹരികൃഷ്ണനാണ് (19) മരിച്ചത്. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. നാലു പ്രതികൾ ഒളിവിലാണ് .

തിങ്കളാഴ്ച്ച പുലർച്ചെ മരുത്തടി ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയ്‌ക്ക് ഇടയിലാണ് അക്രമികൾ ഹരികൃഷ്ണനെ മർദിച്ചത് .ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനുമായി പ്രതികൾ പ്രശ്നമുണ്ടാക്കിയിരുന്നു. പിന്നീട് പ്രതികൾ സഹോദരങ്ങളെ ക്ഷേത്ര ഓഡിറ്റോറിയത്തിനു സമീപത്തേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

തടിക്കഷണം കൊണ്ട് തലയ്ക്ക് അടിയേറ്റ ഹരികൃഷ്ണ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേസിലെ മൂന്നും അഞ്ചും പ്രതികളായ സുനിൽകുമാർ,രതീഷ് ന്നിവരെയാണ് ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.അടൂർ മണക്കാല ഗവ. പോളിടെക്നിക് കോളേജിലെ വിദ്യാർഥിയാണ് ഹരികൃഷ്ണൻ 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​ന്‍റെ സ​ന്ദ​ർ​ശ​നം: നാളെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഗതാ​ഗ​ത നി​യ​ന്ത്ര​ണം

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലും ക​ഴ​ക്കൂ​ട്ടം വ​രെ​യു​ള്ള ഭാ​ഗ​ത്തും നാ​ളെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം പോലീസ് ഏ​ർ​പ്പെ​ടു​ത്തി. രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. റോ​ഡു​ക​ളി​ൽ തി​ര​ക്കു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ യാ​ത്ര​ക്കാ​ർ മു​ൻ​കൂ​ട്ടി യാ​ത്ര​ക​ൾ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് പോ​ലീ​സി​ന്‍റെ...

കുവൈറ്റ് തീപിടുത്തം : 24 മലയാളികൾ മരിച്ചതായി നോർക്ക

കുവൈത്ത് സിറ്റി : കുവൈറ്റിലെ മംഗഫിലിൽ കമ്പനി ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 24 മലയാളികൾ മരിച്ചതായി നോർക്ക.7 പേർ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ‌എന്നാൽ ഔദ്യോ​ഗികമായി ഇക്കാര്യം സ്ഥിരികരിക്കേണ്ടത് വിദേശ കാര്യമന്ത്രാലയമാണെന്ന്...
- Advertisment -

Most Popular

- Advertisement -