Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല കൊടിമര...

ശബരിമല കൊടിമര നിർമ്മാണം : സ്വർണം സംഭാവന നൽകിയവരുടെ  മൊഴിയെടുത്തു

തിരുവനന്തപുരം: ശബരിമലയിലെ കൊടിമര നിർമ്മാണത്തിനായി സ്വർണം സംഭാവന നൽകിയ 19 പേരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. 27 പേരാണ് സ്വർണം നൽകിയത്.  സംവിധായകൻ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ്‍കുമാര്‍ എന്നിവര്‍ വിജിലന്‍സിന് മൊഴി നൽകിയിരുന്നു. ഔദ്യോഗിക തിരക്ക് കാരണം സുരേഷ്ഗോപിയുടെ മൊഴിയെടുത്തില്ല. 22ന് ശേഷം സമയം അറിയിക്കാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ശബരിമലയിൽ കൊടിമര പുനർനിർമ്മാണത്തിന് മേൽനോട്ടം വഹിച്ച അഭിഭാഷക കമ്മീഷൻ എ.എസ്.പി.കുറിപ്പ് ചട്ടം ലംഘിച്ച് സ്വർണം സംഭാവനയായി വാങ്ങിയെന്നാണ് ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തൽ. സ്വർണം സംഭാവനയായി നൽകിയവരുടെ പേര് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയില്ലെന്നാണ് ദേവസ്വം വിജിലൻസ് റിപ്പോർട്ട്.

2017ൽ ശബരിമലയിലെ കൊടിമരം മാറ്റി സ്ഥാപിച്ചപ്പോള്‍ ഹൈക്കോടതിയാണ് അഭിഭാഷക കമ്മീഷനെ നിയോഗിച്ചത്. ഫീനീക്സ് ഗ്രൂപ്പാണ് കൊടിമരം സ്ഥാപിക്കാൻ മൂന്നു കോടി രൂപ നൽകിയത്. ഇതുകൂടാതെ ഭക്തരിൽ നിന്നും സ്വർണം സ്വീകരിക്കാൻ പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡൻറായിരുന്ന ബോർഡ് തീരുമാനിച്ചിരുന്നു. 

സ്വർണം സ്വീകരിക്കേണ്ടിയിരുന്നത് എക്സിക്യൂട്ടീവ് ഓഫീസറാണ്. എന്നാൽ, അഭിഭാഷക കമ്മീഷനായ എഎസ് പി കുറുപ്പാണ് പലരിൽ നിന്നും സ്വർണം വാങ്ങിയത്. സംഭാവന കൃത്യമായി രേഖപ്പെടുത്തിയില്ല. ഒരു ഭക്തൻ എന്നും മറ്റ് ചിലയിടത്ത് ചിലരുടെ പേരുകളും മാത്രമാണ് രേഖപ്പെടുത്തിയത്. ബിസിനസ്സുകാരും സിനിമക്കാരും ഉള്‍പ്പെടെ പണം നൽകിയിരുന്നു. ദേവസ്വം വിജിലൻസ് മൊഴി രേഖപ്പെടുത്തിയപ്പോള്‍ 27 പേരുടെ പേരുകളും എഎസ്പി കുറുപ്പ് പറഞ്ഞിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നഴ്സിംഗ് വിദ്യാർഥിനിയുടെ മരണം : 3 സഹപാഠികൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി

പത്തനംതിട്ട : പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണത്തിൽ മൂന്ന് സഹപാഠികൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയർക്കുന്നം...

തമിഴ്‌നാട്ടിലും ബംഗാളിലും നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്

ന്യൂഡൽഹി : തമിഴ്നാടും ബംഗാളും ഇന്ന് പോളിംഗ് ബൂത്തിലേക്ക്.തമിഴ്നാട്ടില്‍ ഇന്ന് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കും. ബംഗാളില്‍ ആദ്യ ഘട്ടം ഇന്നും രണ്ടാം ഘട്ടം ഏപ്രില്‍ 29-നുമാണ് നിശ്ചയിച്ചിരിക്കുന്നത്.തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി...
- Advertisment -

Most Popular

- Advertisement -