തിരുവനന്തപുരം : ഏപ്രിൽ 1ന് സംസ്ഥാനത്തെ ട്രഷറികൾ തുറന്ന് പ്രവർത്തിക്കുമെങ്കിലും ഇടപാടുകൾ ഉണ്ടായിരിക്കുന്നതല്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.
2024-25 സാമ്പത്തിക വർഷം 24,000ലധികം കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ സംസ്ഥാന ട്രഷറിയിലൂടെ നടന്നതായി ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.സാമ്പത്തിക വർഷത്തിലെ അവസാന ദിനത്തെ കണക്ക് കൂടി വരുമ്പോൾ ഇടപാട് 26000 കോടി രൂപയിൽ കൂടും.സമർപ്പിച്ച മുഴുവൻ ബില്ലുകളിലും സമയ ബന്ധിതമായി നടപടി പൂർത്തിയാക്കിയെന്നും മന്ത്രി അറിയിച്ചു