Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsKollamകെ ബി...

കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

കൊല്ലം : മന്ത്രി കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസിനെയാണ് കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്.പാര്‍ട്ടി നിര്‍ദേശങ്ങള്‍ അവഗണിച്ച് പാര്‍ട്ടിക്ക് ദോഷകരമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു എന്നാണ് പാർട്ടിയുടെ പ്രസ്താവനയില്‍ പറയുന്നത് .

തലച്ചിറയിൽ നടന്ന റോഡ് ഉദ്ഘാടന വേദിയിലാണ് അസീസ് മന്ത്രി കെബി ഗണേഷ് കുമാറിനെ പുകഴ്ത്തിയത്.ഗണേഷ് കുമാറിനെ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കണമെന്നും അസീസ് ആഹ്വാനം ചെയ്തിരുന്നു.അതേസമയം,തലച്ചിറ അസീസ് കേരള കോൺഗ്രസ് ബിയിൽ ചേരും എന്നാണ് സൂചന. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ലയിൽ മഴക്കെടുതി രൂക്ഷം: ക്യാംപുകളിൽ എത്തുന്നവരും കൂടിയിട്ടുണ്ട്

തിരുവല്ല: തിരുവല്ല മേഖലയിൽ മഴക്കെടുതി രൂക്ഷം. കിഴക്കൻ വെള്ളത്തിൻ്റെ വരവ് കൂടിയതിനാൽ വെള്ളം കയറുന്ന വീടുകളുടെ എണ്ണം വർധിച്ചു. ക്യാംപുകളിൽ എത്തുന്നവരുടേയും എണ്ണവും കൂടിയിട്ടുണ്ട്. തിരുമൂലപുരം, കാവുംഭാഗം മേഖലകളിൽ വെള്ളക്കെട്ട് കാരണം ജനങ്ങളുടെ ദുരിതം...

ഇവാൻജലിക്കൽ ചർച്ച് വിശ്വാസി സംഗമം നടത്തി

റാന്നി : വിശുദ്ധിയുടെ അനുഭവം വെല്ലുവിളികളുടെ നടുവിൽ പ്രത്യാശയോടെ പുതുക്കപ്പെടേണ്ടതാണെന്ന് ബിഷപ്പ് ഡോ. എബ്രഹാം ചാക്കോ. സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ ഈസ്റ്റ് കേരള ഡയോസിസ് വിശ്വാസി സംഗമം പൊതുസമ്മേളനം...
- Advertisment -

Most Popular

- Advertisement -