അടൂർ: ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബിവിവിഎസ്) അടൂർ താലൂക്ക് സമ്മേളനം നടന്നു. താലൂക്ക് കൺവീനർ അശോക് കുമാറിൻ്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡൻ്റ് പി.ബി സതീഷ് ലാലു ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ജി. രാജേഷ് കുമാർ പുല്ലാട് മുഖ്യപ്രഭാഷണം നടത്തി. സംഘടനാ പ്രവർത്തനവും അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നടപ്പാക്കുന്ന കുടുംബമിത്ര പദ്ധതിയും യോഗത്തിൽ വിശദീകരിച്ചു.
ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ ട്രഷറർ രജനീഷ് ശങ്കർ എൻ, ജില്ലാ വൈസ് പ്രസിഡൻ്റ് രമേഷ് ബി, ജില്ലാ സെക്രട്ടറി വിനോദ് കുമാർ കെ കെ, കോഴഞ്ചേരി താലൂക്ക് രക്ഷാധികാരി കൃഷ്ണൻകുട്ടി ഡി, കോഴഞ്ചേരി താലൂക്ക് പ്രസിഡൻ്റ് കൃഷ്ണകുമാർ റ്റി കെ, ജില്ലാ സമിതി അംഗം ചിത്ര എസ് പിള്ള ,അടൂർ താലൂക്ക് രക്ഷാധികാരി രാമചന്ദ്രൻ പിള്ള ആർ, താലൂക്ക് പ്രസിഡൻ്റ് അശോക് കുമാർ , താലൂക്ക് ജനറൽ സെക്രട്ടറി കുര്യൻ ജോൺ, താലൂക്ക് ട്രഷറർ മധു വി, സുകു എം നായർ, അനിൽ കുമാർ കെ എസ്, സുനിൽ കുമാർ, അജയ കുമാർ ആർ, രാജേന്ദ്ര പ്രസാദ്, പുരുഷോത്തമൻ കെ, വിജയകുമാർ ജി, അനീഷ് ബാബു, ദീപ റ്റി രാജ്, സുധ ജി പിള്ള, അനിത രതീഷ് എന്നിവർ പ്രസംഗിച്ചു