തിരുവല്ല : സാമൂഹ്യവിരുദ്ധർ എരുമയുടെ വാൽ മുറിച്ചുനീക്കിയെന്ന് പരാതി. മുറിച്ചു മാറ്റിയ വാൽ ഉടമയുടെ വീട്ടുമുറ്റത്തെ കസേരയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നിരണം സ്വദേശി പി കെ മോഹനൻ വളർത്തുന്ന എരുമയ്ക്ക് നേരെയാണ് ക്രൂരത നടന്നത്. മുറിവേറ്റ എരുമയ്‌ക്ക് മൃഗഡോക്ടറുടെ സഹായത്തോടെ ചികിത്സ നൽകി. എരുമയുടെ ഉടമ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.
