Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsMumbaiബോളിവുഡ് നടൻ...

ബോളിവുഡ് നടൻ മനോജ് കുമാര്‍ അന്തരിച്ചു

മുംബൈ : ബോളിവുഡിലെ നടനും സംവിധായകനുമായ മനോജ് കുമാര്‍ (87) അന്തരിച്ചു. ഇന്ന് പുലർച്ചെ നാല് മണിക്ക് മുംബൈയിലെ കോകിലാബെൻ ധീരുഭായി അംബാനി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളുകളായി കരൾ സംബന്ധമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

ദേശസ്‌നേഹം പ്രമേയമായ ചിത്രങ്ങളിലൂടെയാണ് മനോജ് കുമാര്‍ പ്രശസ്തനായത്. ദേശസ്നേഹ ചിത്രങ്ങളിൽ അഭിനയിച്ച് ഭാരത് കുമാർ എന്ന പേരും അദ്ദേഹത്തിന് ലഭിച്ചു. ഷഹീദ്, ഉപ്കാർ, രം​ഗ് ദേ ബസന്തി,പുരബ് ഔര്‍ പശ്ചിമ്, ക്രാന്തി, റോട്ടി കപട ഔര്‍ മകാന്‍ തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം സംവിധായകന്‍, തിരക്കഥാകൃത്ത്, എഡിറ്റര്‍ എന്നീ നിലകളിലും കഴിവ് തെളിയിച്ചു.

ദേശീയ ചലച്ചിത്ര അവാർഡും ഏഴ് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1992-ല്‍ പത്മശ്രീയും 2015-ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവീന്‍ ബാബുവിന്റെ മരണം : നീതി ഇപ്പോഴും  അകലെയാണെന്ന് കുടുംബം

പത്തനംതിട്ട : മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്നത്തെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെയും കണ്ണൂര്‍ കലക്ടറുടെയും അക്കാലത്തെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നു നവീന്റെ കുടുംബം....

നിയുക്തി തൊഴില്‍ മേള നവംബര്‍ 2 ന്

ആലപ്പുഴ: ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും സെന്റ് മൈക്കള്‍സ് കോളേജ് ചേര്‍ത്തലയും സംയുക്തമായി നടത്തുന്ന തൊഴില്‍ മേള 'നിയുക്തി 2024' നവംബര്‍ 2ന് ശനിയാഴ്ച സെന്റ് മൈക്കള്‍സ് കോളേജില്‍ ...
- Advertisment -

Most Popular

- Advertisement -