Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ നാളെ...

ശബരിമലയിൽ നാളെ വിഷുക്കണി ദർശനം

ശബരിമല : ശബരിമലയിൽ നാളെ പുലർച്ചെ വിഷുക്കണി ദർശനം ആരംഭിക്കും.
ഇന്ന് രാത്രി 9.30 ന് അത്താഴപൂജയ്ക്ക് ശേഷം ശ്രീ കോവിലിൽ വിഷുക്കണി ഒരുക്കും. അതിന് ശേഷം ഹരിവരാസനം പാടി നട അടയ്ക്കും.

വിഷു ദിനമായ ഞായർ പുലർച്ചെ 4 ന് നട തുറക്കും.തുടർന്ന് വിഷുക്കണി ദർശനം ആരംഭിക്കും.7 മണി വരെയാണ് വിഷുക്കണി ദർശനം.ഭക്തർക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി വി.എൻ. മഹേഷ് നമ്പൂതിരിയും ചേർന്ന് വിഷുക്കൈനീട്ടം നൽകും. 7.30 ന് കുട്ടികൾക്ക് ചോറുണ് വഴിപാട് നടക്കും. അഭിഷേകം, ഉഷ:പൂജ, നെയ്യഭിഷേകം, അഷ്ടാഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം, എന്നിവയും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 1 ന് അടച്ച ശേഷം വൈകിട്ട് 5 ന് നട തുറക്കും. രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ടോക് ഷോ – 2024 നേർരേഖ  ത്രിദിന പരിപാടി

ചങ്ങനാശ്ശേരി : സർഗ്ഗക്ഷേത്ര പ്രൊഫഷണൽ ഫോറം അവതരിപ്പിക്കുന്ന ടോക് ഷോ - 2024 നേർരേഖ  ത്രിദിന പരിപാടി മൂന്നാം ദിനം  പ്രൊഫ. സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്തു.  മതേതരത്വ കാഴ്ചപ്പാടുകളും ഭരണഘടന...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം : മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത നാല് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. എന്നാൽ വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക്...
- Advertisment -

Most Popular

- Advertisement -