തിരുവല്ല : പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ പെരുന്നാളിനു മേയ് ഒന്നിനു കൊടിയേറും.7 വരെ നടക്കുന്ന പെരുന്നാളിനു കൊച്ചി ഭദ്രാസനാധ്യക്ഷൻ ഡോ.യാക്കോബ് മാർ ഐറേനിയസ് മുഖ്യകാർമികനാകും.
2 ന് രാവിലെ 10 ന് പെരുന്നാൾ ഒരുക്ക ധ്യാനം, 3 ന് രാവിലെ 9.30 ന് ക്രൈസ്തവ പൈത്യക പ്രദർശനം – ഫിലോബിബ്ലിക്ക, 10 ന് എം ജി ഒ സി എസ് എം ഭദ്രാസനതല സമ്മേളനം, വൈകിട്ട് 7ന് പ്രദക്ഷിണം. 4ന് ഉച്ചയ്ക്ക് 2 ന് മോട്ടിവേഷൻ ക്ലാസ് – കളിമണ്ണ്, 7 ന് പ്രദക്ഷിണം. 5 ന് രാവിലെ 7.30 ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവകയിലെ മുതിർന്ന വ്യക്തികളെ ആദരിക്കൽ, വൈകിട്ട് 7 ന് പ്രദക്ഷിണം. 6ന് വൈകിട്ട് 9.30 ന് ശ്ലൈഹിക വാഴ്‌വ്. 7 ന് രാവിലെ 8 ന് വിശുദ്ധ മൂന്നിന്മേൽ കുർബാന, 3 ന് പ്രദക്ഷിണം, 4.45 ന് കൊടിയിറക്ക്, ആശീർവാദം, നേർച്ചവിളമ്പ്
വികാരി ഫാ.വർഗീസ് മാത്യു, അസി.വികാരി ഫാ.ടിജോ ജോർജ്,ട്രസ്റ്റി ജേക്കബ് ഫിലിപ്പ്, സെകട്ടറി ജോജോ വർഗീസ്, പെരുന്നാൾ കൺവീനർമാരായ ബിനു ജോൺ, കെ.ജി.യോഹന്നാൻ എന്നിവർ നേതൃത്വം നൽകും