കൊൽക്കത്ത : കൊൽക്കത്തയിൽ ഹോട്ടലിലുണ്ടായ തീപിടിത്തിൽ 14 മരണം. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു .നഗരമധ്യത്തിലുള്ള ഹോട്ടലില്‍ ചൊവ്വാഴ്ച രാത്രി 8:30 ഓടെയാണ് തീപ്പിടിത്തമുണ്ടായത്.തീപിടിച്ചതോടെ ഇടുങ്ങിയ സ്ഥലത്തുകൂടി ആളുകൾ പരിഭ്രാന്തരായി ഓടി. ഹോട്ടൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ജനാലയിലൂടെയും മറ്റും താഴേക്ക് ചാടിയ പലർക്കും ഗുരുതരമായി പരിക്കേറ്റു. ഷോർട്ട് സർക്യൂട്ടാണെന്നാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.