Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsശക്തമായ കാറ്റും...

ശക്തമായ കാറ്റും മഴയും താലൂക്കിൽ വ്യാപക നാശനഷ്ടം: വാളകത്തിൽ പാലത്തിന് സമീപം ബദാം മരം വീണ് ഗതാഗതം തടസപ്പെട്ടു

തിരുവല്ല : തിരുവല്ല താലൂക്കിൻ്റെ വിവിധ  പ്രദേശങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും  വ്യാപക നാശനഷ്ടം. ഇന്ന് വൈകിട്ട് 5.45 ന് ഉണ്ടായ കാറ്റിലും മഴയിലും  പലയിടങ്ങളിൽ മരക്കൊമ്പ്  ഒടിഞ്ഞ് വീണ്  നാശനഷ്ടം ഉണ്ടായി. മിക്കയിടങ്ങളിലും മരക്കൊമ്പ് വീണ്  വൈദ്യൂതി ലൈനുകൾ തകരാറിലായി.

അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ വാളകത്തിൽ പാലത്തിന് സമീപം ബദാം മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. ഒരു മണിക്കുറോളം  ഗതാഗതം  തടസ്സപ്പെട്ടു. ഫയർഫോഴ്സ്, കെ എസ് ഇ ബി, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ ചേർന്ന് മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിൽ ചേരീപറമ്പിൽ സമീപം പുളിമരം വൈദ്യുതി ലൈനും കേബിളിലും ഇടയിലേക്ക് വീണു. ബോർഡ് അധികൃതർ എത്തി മുറിച്ച് നീക്കി. തുകലശ്ശേരി യോഗക്ഷേമ സ്ക്കൂളിന് സമീപവും  മരം ഒടിഞ്ഞു വീണു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ട പീഡനം: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

പത്തനംതിട്ട:  കായികതാര ദളിത് വിദ്യാർത്ഥിനി ലൈംഗികപീഡനത്തിന് ഇരയായ സംഭവത്തിൽ ആകെയുള്ള 58 പ്രതികളിൽ 44 പേർ അറസ്റ്റിലായി. സമയബന്ധിതമായും ഊർജ്ജിതമായും നടക്കുന്ന അന്വേഷണത്തിൽ ബാക്കിയുള്ള പ്രതികളെയും ഉടനടി പിടികൂടുമെന്ന് പോലീസ്. ഈമാസം 10...

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി തള്ളി

കൊച്ചി :തൃപ്പൂണിത്തുറ എംഎൽഎ കെ.ബാബുവിന്‍റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി .എതിർ സ്ഥാനാർത്ഥി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി. മതചിഹ്നം...
- Advertisment -

Most Popular

- Advertisement -