Thursday, August 20, 2026
No menu items!

subscribe-youtube-channel

HomeNewsമൂല്യ ബോധം...

മൂല്യ ബോധം നഷ്ടപ്പെട്ട തലമുറയെ നന്മയിലേക്ക് നയിക്കണം : അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ

തിരുവല്ല : ലഹരിയുടെ പിടിയിലായ പുതു തലമുറയെ മൂല്യ ബോധത്തിലേക്ക് മടക്കി വരുത്തുന്നതാണ് വൈ.എം.സി.എ പോലുള്ള സന്നദ്ധ സംഘടനകളുടെ ദൗത്യമെന്നും മാനവരാശിയെ നന്മയിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളിലൂടെ മാത്രമേ സമൂഹത്തിൽ പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും കേരളാ കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ പറഞ്ഞു.

വൈ.എം.സി.എ തിരുവല്ല സബ് റീജണിൻ്റെ ആഭിമുഖ്യത്തിൽ വൈ.എം.സി.എ സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിക്കുന്നു അദ്ദേഹം. ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു.

റീജണൽ മുൻ ചെയർമാൻ അഡ്വ. വി.സി സാബു സ്ഥാപക ദിന സന്ദേശം നൽകി. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ജെയിൻ സി. മാത്യു മുഖ്യ പ്രഭാഷണം നടത്തി. റീജണൽ യൂത്ത് വർക്ക് കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻ തോമസ് വി. ജോൺ, വൈ.എം.സി.എ പ്രസിഡൻ്റ് കുര്യൻ കൂത്തപ്പള്ളി, മുൻ സബ് – റീജൺ ചെയർമാൻമാരായ അഡ്വ. എം.ബി നൈനാൻ, അഡ്വ. ജോസഫ് നെല്ലാനിക്കൽ, ജോ ഇലഞ്ഞിമൂട്ടിൽ, കെ.സി.മാത്യു, മത്തായി കെ. ഐപ്പ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട് ദുരന്തം : ആന്ധ്രപ്രദേശ് സർക്കാർ കേരളത്തിന് 10 കോടി കൈമാറി 

തിരുവനന്തപുരം : വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  10 കോടി  രൂപ ആന്ധ്രപ്രദേശ് സർക്കാർ കൈമാറി. ദുരന്തം ഉണ്ടായ ഉടനെ കേരളത്തിന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുസഹായം വാഗ്ദാനം ചെയ്തിരുന്നു. ദുരന്തത്തിൽ...

യുവനടിയുടെ പീഡന പരാതി: സംവിധായകൻ രഞ്ജിത് അറസ്റ്റിൽ

കൊച്ചി: യുവനടി നൽകിയ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത് അറസ്റ്റിൽ. ഇപ്പോൾ ചിത്രീകരണം നടക്കുന്ന സിനിമയുടെ സെറ്റിൽ വെച്ച് യുവനടിയോട് സംവിധായകൻ മോശമായി പെരുമാറിയെന്നാണ് പരാതി. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. അദ്ദേഹം...
- Advertisment -

Most Popular

- Advertisement -