Friday, October 24, 2025
No menu items!

subscribe-youtube-channel

HomeNewsകപ്പലിലെ തീപിടിത്തം...

കപ്പലിലെ തീപിടിത്തം : തീയണയ്ക്കാന്‍ രാസപ്പൊടി വിതറി

കോഴിക്കോട് : അറബിക്കടലിൽ തീപിടിച്ച വാൻ ഹയി 503 എന്ന ചരക്ക് കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ് .വ്യോമസേനയുടെ ഹെലികോപ്റ്റർ വഴി രസപ്പൊടി വിതറി തീ കെടുത്താനുള്ള ശ്രമം ആരംഭിച്ചു. ചരക്കുകപ്പലിന് തീപ്പിടിച്ചിട്ട് നാലാം ദിവസമായിട്ടും തീ പൂര്‍ണമായും അണക്കാനായിട്ടില്ല.

ഇന്ധന ടാങ്കിനു സമീപത്തെ തീ അണയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മുന്‍ഭാഗത്തെ തീ അല്‍പം നിയന്ത്രണ വിധേയമായി. കനത്ത പുകയുണ്ട്. കപ്പല്‍ ഏകദേശം 15 ഡിഗ്രി ഇടത്തേക്കു ചെരിഞ്ഞാണ് നിൽക്കുന്നത്. കപ്പലിനെ ഉള്‍ക്കടലിലേക്ക് വലിച്ചുകൊണ്ടുപോകുന്ന പ്രക്രിയയും തുടരുകയാണ്.കോസ്റ്റ് ഗാര്‍ഡും നാവിക സേനയും വ്യോമസേനയും മറ്റു ഷിപ്പിംഗ് ഏജൻസികളും ചേർന്നാണ് പ്രവർത്തനങ്ങൾ .തീ എത്രയും പെട്ടെന്ന് പൂര്‍ണമായും ശമിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആരോഗ്യം ആനന്ദം രണ്ടാംഘട്ടം: പുരുഷന്മാരിലെ കാൻസർ കണ്ടെത്താൻ ജില്ലയിലെങ്ങും സ്ക്രീനിങ് ക്യാമ്പ്

ആലപ്പുഴ: ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം കാമ്പയിന്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പുരുഷന്മാരിലെ വദനാര്‍ബുദം, വന്‍കുടല്‍ മലാശയ കാന്‍സര്‍ എന്നിവ കണ്ടെത്തുന്നതിന് ജില്ലയിലെങ്ങും സ്‌ക്രീനിങ് ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്...

ശബരിമല നട  തുറന്നു: സന്നിധാനത്ത്  ശക്തമായ മഴ തുടരുന്നു

ശബരിമല: മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി  കണ്ഠര് രാജീവര്,  കണ്ഠര്  ബ്രഹ്മദത്തൻ  എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം  തെളിയിച്ചു. ശേഷം പതിനെട്ടാം...
- Advertisment -

Most Popular

- Advertisement -