തിരുവനന്തപുരം : തിരുവനന്തപുരം പനച്ചമൂട്ടിൽ സ്ത്രീയെ കൊന്നു കുഴിച്ചിട്ടതായി സംശയം. പനച്ചമൂട് സ്വദേശി പ്രിയംവദയെയാണ്(48) രണ്ട് ദിവസമായി കാണാതായത്. സംഭവത്തിൽ പ്രിയംവദയുടെ സുഹൃത്തും അയൽവാസിയുമായ വിനോദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളുടെ മൊഴി അനുസരിച്ച് വെള്ളറട പൊലീസ് ഇയാളുടെ വീടിന്റെ സമീപത്തുള്ള സ്ഥലത്ത് എത്തിയിട്ടുണ്ട് .